Poovittallo

പൂവിട്ടല്ലോ
Year
Language

പൂവിട്ടല്ലോ..............
പൂവിട്ടല്ലോ മലയുടെ നിറുകയില്‍ അരുമയൊടലരികള്‍ വിരിയെ - അലരികള്‍ വിരിയെ
പൂവിട്ടല്ലോ പുഴയുടെ മടിയിലും ഇളവെയിലിതളുകളുലയെ - ഇതളുകളുലയെ
കണികാണാന്‍ വെള്ളോട്ടുരുളിയില്‍ പുതുകൊന്നപ്പൂവും പുടവേം
ചെറുവെള്ളരി വാല്‍ക്കണ്ണാടീം നറുവര്‍ണ്ണ മയില്‍പ്പീലികളും
കണിയുടെ പുകിലുകളുണരുക വിഷു വരവായ് - പാടിയാടി വാ കിളിമകളേ
പൂവിട്ടല്ലോ പൂവിട്ടല്ലോ പൂവിട്ടല്ലോ പൂവിട്ടല്ലോ

മണിവിത്തും കൈക്കോട്ടും വിഷുപ്പക്ഷീ പാടിവാ കളപ്പുര പ്രാവുകളോ
മനസ്സിലെ സ്നേഹത്തിന്‍ മണിക്കതിര്‍ കൊയ്തുവാ കളിത്തത്ത പാടിവരൂ
മിഴികളില്‍ മൊഴികളില്‍ കനിവുകള്‍ ഉറവിടും അരിയൊരു കോവിലിതാ
പൂവിട്ടല്ലോ പൂവിട്ടല്ലോ പൂവിട്ടല്ലോ പൂവിട്ടല്ലോ

മലര്‍കന്യ വാഴുവാന്‍ കൊതിക്കുന്നോരാലയം വലം‌വച്ചു പാടുക നീ ഓ...
കുളിച്ചു തൊഴാന്‍ വരും കുളിര്‍ത്തെന്നലേ നിന്റെ കളിച്ചൊല്ലും കീര്‍ത്തനമായ്
നിനവിലും കനവിലും മധുരമാം ഉറവുകള്‍ നിറയുമീ ശ്രീലകത്തില്‍ (പൂ)

pūviṭṭallo..............
pūviṭṭallo malayuḍĕ niṟugayil arumayŏḍalarigaḽ viriyĕ - alarigaḽ viriyĕ
pūviṭṭallo puḻayuḍĕ maḍiyiluṁ iḽavĕyilidaḽugaḽulayĕ - idaḽugaḽulayĕ
kaṇigāṇān vĕḽḽoṭṭuruḽiyil pudugŏnnappūvuṁ puḍaveṁ
sĕṟuvĕḽḽari vālkkaṇṇāḍīṁ naṟuvarṇṇa mayilppīligaḽuṁ
kaṇiyuḍĕ pugilugaḽuṇaruga viṣu varavāy - pāḍiyāḍi vā kiḽimagaḽe
pūviṭṭallo pūviṭṭallo pūviṭṭallo pūviṭṭallo

maṇivittuṁ kaikkoṭṭuṁ viṣuppakṣī pāḍivā kaḽappura prāvugaḽo
manassilĕ snehattin maṇikkadir kŏyduvā kaḽittatta pāḍivarū
miḻigaḽil mŏḻigaḽil kanivugaḽ uṟaviḍuṁ ariyŏru kovilidā
pūviṭṭallo pūviṭṭallo pūviṭṭallo pūviṭṭallo

malarganya vāḻuvān kŏdikkunnorālayaṁ valaṁ‌vaccu pāḍuga nī o...
kuḽiccu tŏḻān varuṁ kuḽirttĕnnale ninṟĕ kaḽiccŏlluṁ kīrttanamāy
ninaviluṁ kanaviluṁ madhuramāṁ uṟavugaḽ niṟayumī śrīlagattil (pū)