Poovinu manamillaa

പൂവിനു മണമില്ലാ
Work
Year
Language

പൂവിനു മണമില്ലാ നിലാവിനു കുളിരില്ലാ
നിന്നെക്കാണും കണ്ണിനു വേറെ
ഒന്നിനുമഴകില്ലാ

കാണുവതെല്ലാം നിന്‍ രൂപം
കാതില്‍ വീഴ്വത് നിന്‍ നാദം
കണ്ണിനുമെന്റെ കരളിനും വേറെ
ഒന്നിനുമിടമില്ലാ
പൂവിനു മണമില്ലാ.....

നിന്‍ മൃദുപുഞ്ചിരി പൊഴിയുമ്പോള്‍
മറഞ്ഞുപോകും മറ്റെല്ലാം
നിന്‍ മിഴിമൊട്ടുകള്‍ വിരിയും നേരം
മറക്കുമെല്ലാം ഞാന്‍
പൂവിനു മണമില്ലാ..........

അരികില്‍ത്തന്നെ വാഴുകിലും
അകന്നു ദൂരെ പോവുകിലും
ഉറങ്ങിടുമ്പോള്‍ കനവില്‍ വരും നീ
ഉണരുകില്‍ നിനവില്‍ വരും

pūvinu maṇamillā nilāvinu kuḽirillā
ninnĕkkāṇuṁ kaṇṇinu veṟĕ
ŏnninumaḻagillā

kāṇuvadĕllāṁ nin rūbaṁ
kādil vīḻvat nin nādaṁ
kaṇṇinumĕnṟĕ karaḽinuṁ veṟĕ
ŏnninumiḍamillā
pūvinu maṇamillā.....

nin mṛdubuñjiri pŏḻiyumboḽ
maṟaññuboguṁ maṭrĕllāṁ
nin miḻimŏṭṭugaḽ viriyuṁ neraṁ
maṟakkumĕllāṁ ñān
pūvinu maṇamillā..........

arigilttannĕ vāḻugiluṁ
agannu dūrĕ povugiluṁ
uṟaṅṅiḍumboḽ kanavil varuṁ nī
uṇarugil ninavil varuṁ