Poove poove (F)

പൂവെ പൂവെ (F)
Year
Language

പൂവേ പൊൻ പൂവേ താഴമ്പൂവേ
കാറ്റോടു മിണ്ടില്ലയോ (2)
ഹേമന്തസന്ധ്യേ നിൻ സീമന്ത സിന്ദൂരം
ആനന്ദമേഘങ്ങൾ തൊട്ടുഴിഞ്ഞു
ഈറൻ കാറ്റും മെല്ലെ കൈനീട്ടുന്നു ദൂരെ
മഴയോലും മഞ്ഞിൻ മുത്തേ
മുടി മേലെ മുത്തം വെയ്ക്കാം അഴകെ
(പൂവേ പൊൻ പൂവേ.....)

ഉറങ്ങാതെ നാം മാത്രം ഉണർന്നിരിപ്പൂ
മനസ്സിന്റെ പൊൻ നാളം തെളിഞ്ഞു നില്പൂ
ഒരു വാക്കു പോലും നീ പറഞ്ഞില്ലയെങ്കിലും
ഒരു നോക്കിനാലാലെന്നെ ഉഴിഞ്ഞു
ഒരു നേർത്ത കാറ്റിന്റെ മണിച്ചെപ്പിലൂറുന്ന
കുളിർ മഞ്ഞുതുള്ളിൻ കൊണ്ടെറിഞ്ഞൂ
അഴകേ അഴകേ..
(പൂവേ പൊൻ പൂവേ...)

കിനാവോടെ ഞാനെന്നെ മറന്നു പോയി
ഉഷസ്സിന്റെ വിൺ ദീപം ഉദിച്ചു പോയി
പുലർപ്പക്ഷി പാടുമെൻ തണുപ്പുള്ള പാ
ശ്രുതിക്കൂട്ടിൽ ഞാനെന്നെ തിരഞ്ഞു
ഒരു മാത്ര ഞാനേതോ വെയില്‍പ്പൂക്കളായ് നിന്റെ
കുളിർക്കാൽക്കൽ വീണൊന്നു പിടഞ്ഞു
അഴകേ അഴകേ..
(പൂവേ പൊൻ പൂവേ...)

pūve pŏn pūve tāḻambūve
kāṭroḍu miṇḍillayo (2)
hemandasandhye nin sīmanda sindūraṁ
ānandameghaṅṅaḽ tŏṭṭuḻiññu
īṟan kāṭruṁ mĕllĕ kainīṭṭunnu dūrĕ
maḻayoluṁ maññin mutte
muḍi melĕ muttaṁ vĕykkāṁ aḻagĕ
(pūve pŏn pūve.....)

uṟaṅṅādĕ nāṁ mātraṁ uṇarnnirippū
manassinṟĕ pŏn nāḽaṁ tĕḽiññu nilbū
ŏru vākku poluṁ nī paṟaññillayĕṅgiluṁ
ŏru nokkinālālĕnnĕ uḻiññu
ŏru nertta kāṭrinṟĕ maṇiccĕppilūṟunna
kuḽir maññuduḽḽin kŏṇḍĕṟiññū
aḻage aḻage..
(pūve pŏn pūve...)

kināvoḍĕ ñānĕnnĕ maṟannu poyi
uṣassinṟĕ viṇ dībaṁ udiccu poyi
pularppakṣi pāḍumĕn daṇuppuḽḽa pā
śrudikkūṭṭil ñānĕnnĕ tiraññu
ŏru mātra ñānedo vĕyilppūkkaḽāy ninṟĕ
kuḽirkkālkkal vīṇŏnnu piḍaññu
aḻage aḻage..
(pūve pŏn pūve...)