Poove nalla poove

പൂവേ നല്ല പൂവേ
Year
Language

Added by vikasvenattu@gmail.com on December 8, 2008
പൂവേ നല്ല പൂവേ
നല്ല വെള്ളത്താമരപ്പൂവേ
ആരോമല്‍പ്പൂങ്കവിളില്‍
പൊട്ടു കുത്തിയതാര്?
ആരോടും ചൊല്ലാതെ
അല്ലി നുള്ളിയതാര്?

(പൂവേ)

തണ്ടുലഞ്ഞിട്ടുണ്ടല്ലോ
തഴുകി നിന്നതാര്?
മുടി കൊഴിഞ്ഞിട്ടുണ്ടല്ലോ
തല വിടര്‍ത്തതാര്?

(പൂവേ)

ഇളവെയിലോ വെണ്ണിലാവോ
ഇക്കിളി കൂട്ടിയതാര്?
തെന്നലോ തുമ്പിയോ
മന്ത്രം ചൊല്ലിയതാര്?

(പൂവേ)

ലല്ലലലം ലല്ലലലം
താളംതുള്ളും പൂവേ
അല്ലല്ലാ നിന്‍ കഴുത്തില്‍
താലികെട്ടിയതാര്?

(പൂവേ)

Added by vikasvenattu…gmail.com on December 8, 2008
pūve nalla pūve
nalla vĕḽḽattāmarappūve
āromalppūṅgaviḽil
pŏṭṭu kuttiyadār?
āroḍuṁ sŏllādĕ
alli nuḽḽiyadār?

(pūve)

taṇḍulaññiṭṭuṇḍallo
taḻugi ninnadār?
muḍi kŏḻiññiṭṭuṇḍallo
tala viḍarttadār?

(pūve)

iḽavĕyilo vĕṇṇilāvo
ikkiḽi kūṭṭiyadār?
tĕnnalo tumbiyo
mandraṁ sŏlliyadār?

(pūve)

lallalalaṁ lallalalaṁ
tāḽaṁtuḽḽuṁ pūve
allallā nin kaḻuttil
tāligĕṭṭiyadār?

(pūve)