പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു
(പൂവണി...)
ഓമനയാം പൂര്‍ണ്ണചന്ദ്രനുദിച്ചുയരും
ഓമലാളിൻ പൂമുഖത്തിന്‍ തിരുമുറ്റത്ത്
പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടു
എന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു
(പൂവണി...)
ഈ മധുരവികാരത്തിന്നിതള്‍ വിരിഞ്ഞാല്‍
ഈ വികാര സുമങ്ങളില്‍ മധു നിറഞ്ഞാല്‍
കന്യക നീ കാമിനിയായ് പത്നിയായ് മാറും
എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും
(പൂവണി..)