പൂവമ്പൻ പാടി പുന്നാഗവരാളി
നാഗം പത്തി പൊക്കിയാടും നേരം (2)
പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല്
(പൂവമ്പൻ..)
ചമ്പകക്കാവും കടന്ന് വന്നെത്തി
അടിമുടി തഴുകുമീ കാറ്റിൽ (2)
ഈ മോഹം കുന്നിച്ചെറുമണി മല പോലായി (2)
ഇണങ്ങി കൂടി ഇരു മെയ്യങ്ങനെ ഒരുമെയ്യാകാൻ
(പൂവമ്പൻ..)
മണ്ണു മണക്കും ലഹരിയുണർത്തി
പുതുമഴ പൊഴിയും മുഹൂർത്തം (2)
ഈയാട്ടം നാഗങ്ങൾ നമ്മുടെ ഇണയാട്ടം (2)
ഇഴുകി വീഴും ഇണങ്ങി പൊങ്ങിയും ഇണങ്ങിയാട്ടം
(പൂവമ്പൻ..)