Poottaaliyundo?

പൂത്താലിയുണ്ടോ?
Work
Year
Language

പൂത്താലിയുണ്ടോ കിനാവേ
പൂപ്പന്തലുണ്ടോ നിലാവേ?
സങ്കൽപജീവിത വൃന്ദാവനത്തിൽ
സംഗീതം തൂവുക രാവേ രാവേ
സംഗീതം തൂവുക രാവേ...

ഏഴിലമ്പാലകൾ പൂമാരി പെയ്യുന്ന
ശാരദവാനിലെ മാളികയിൽ
ജാലകവാതിലിൽ നീല വിളക്കുമായ്‌
താരകപ്പൂമിഴി തേടുന്നതാരെ?
(പൂത്താലിയുണ്ടോ..)

നാടുകാണാൻ വരും താരമ്പനായൊരു
താമരപ്പൂക്കൂട നൽകാനായി
പൂമിഴിരണ്ടിലും സ്വപ്നവുമായെന്നും
ഈ വഴിത്താരയിൽ കാത്തിരിക്കും
(പൂത്താലിയുണ്ടോ..)

pūttāliyuṇḍo kināve
pūppandaluṇḍo nilāve?
saṅgalbajīvida vṛndāvanattil
saṁgīdaṁ tūvuga rāve rāve
saṁgīdaṁ tūvuga rāve...

eḻilambālagaḽ pūmāri pĕyyunna
śāradavānilĕ māḽigayil
jālagavādilil nīla viḽakkumāy‌
tāragappūmiḻi teḍunnadārĕ?
(pūttāliyuṇḍo..)

nāḍugāṇān varuṁ tārambanāyŏru
tāmarappūkkūḍa nalgānāyi
pūmiḻiraṇḍiluṁ svapnavumāyĕnnuṁ
ī vaḻittārayil kāttirikkuṁ
(pūttāliyuṇḍo..)