പൂത്താലം വലംകൈയ്യിലേന്തി വാസന്തം
മധുമാരിയില്‍ സുമരാജിയെ
കാറ്റിന്‍ തൂവല്‍ തഴുകി
കന്യാവനമിളകി...
(പൂത്താലം)
ആരോ തൂമൊഴിയേകി വെറും പാഴ്മുളംതണ്ടിനുപോലും
ഏതോ വിണ്മനം തൂവി ഒരു പനിമഴത്തുള്ളിതന്‍ കാവ്യം
ഏതോ രാവിന്‍ ഓര്‍മ്മപോലും സാന്ത്വനങ്ങളായ്
കുളിരും മണ്ണില്‍ കാണാറായ് ഹേമരാഗകണങ്ങള്‍
(പൂത്താലം)
ഹൃദയസരോവരമാകെ പൊന്നരയന്നങ്ങള്‍ നീന്തി
നീരവതീരം നീളെ തളിരാലവട്ടങ്ങള്‍ വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായ്
ജന്മം തേടും ഭാവുകം രാഗമര്‍മ്മരമായി
(പൂത്താലം)