Poonilavudiccallo

പൂനിലവുദിച്ചല്ലോ
Year
Language

പൂനിലാവുദിച്ചല്ലോ പൂങ്കുളിരും വീണല്ലോ
ഉള്ളിലൂറിടുന്ന ദുഃഖം
എല്ലാം മറന്നിന്നു പാടാന്‍ വാ

വാനില്‍ പൂത്തിടും പൂക്കള്‍ പോലെ നാം
എന്നുമെന്നും ചിരിതൂകി മേലില്‍ വാഴണം
ആസ്വര്‍ഗ്ഗ സൌന്ദര്യങ്ങള്‍ പീലി വിടര്‍ത്തി
ഈ മണ്ണിന്‍ മാറിലൊന്നായ് ആടിടുന്നല്ലോ
കളിയാടി ഓടി ഇന്നു നമുക്ക്
വെള്ളാരം കുന്നില്‍ പോയി പാടാന്‍ വാ

എല്ലാ ശോകവും ഒന്നായ് മാഞ്ഞുപോം
പാതിരാവിന്‍ കുളിര്‍ത്തേരില്‍ വാനില്‍ പോകണം
നീ സ്വപ്നസുന്ദരി എന്‍ ജീവനാണല്ലോ
നീ ഗാനഗന്ധര്‍വ രത്നമാണല്ലോ
വിരഹാനുരാഗ മലര്‍മാല
ഉല്ലാസം നിന്മാറില്‍ ചാര്‍ത്താം ഞാന്‍

pūnilāvudiccallo pūṅguḽiruṁ vīṇallo
uḽḽilūṟiḍunna duḥkhaṁ
ĕllāṁ maṟanninnu pāḍān vā

vānil pūttiḍuṁ pūkkaḽ polĕ nāṁ
ĕnnumĕnnuṁ siridūgi melil vāḻaṇaṁ
āsvargga saൌndaryaṅṅaḽ pīli viḍartti
ī maṇṇin māṟilŏnnāy āḍiḍunnallo
kaḽiyāḍi oḍi innu namukk
vĕḽḽāraṁ kunnil poyi pāḍān vā

ĕllā śogavuṁ ŏnnāy māññuboṁ
pādirāvin kuḽirtteril vānil pogaṇaṁ
nī svapnasundari ĕn jīvanāṇallo
nī gānagandharva ratnamāṇallo
virahānurāga malarmāla
ullāsaṁ ninmāṟil sārttāṁ ñān