Poonguyil paadidumbol

പൂങ്കുയില്‍ പാടിടുമ്പോള്‍
Work
Year
Language

പൂങ്കുയില്‍ പാടിടുമ്പോള്‍
പൂന്തെന്നല്‍ പുല്‍കിടുമ്പോള്‍
പൂവല്ലികള്‍ പുളകും
പൂണ്ടിടുന്നതെന്തിനായു്

വണ്ടിണകള്‍ പാടി വട്ടമിട്ടു - മലര്‍
ച്ചെണ്ടുകളില്‍ തേന്‍ കുടിപ്പതെന്തിനായു്
ഏതോ മനോഹരമാം പൊന്നിന്‍ കിനാവുകളില്‍
എന്നോമല്‍മാനസം ആശകൊള്‍വതെന്തിനായു്
ആരുമറിയാതെയൊരു മാരന്‍ കടന്നു വന്നു്
അറിയാതെയെന്നുള്ളില്‍ വാണിടുന്നതെന്തിനായു്
പ്രേമമായാരാമത്തില്‍
ഞാനുമൊരു പൂവിതളായു്
യുവറാണിയായു്
പൊട്ടിച്ചിരിക്കുമൊരീ മോഹനജീവിതം
കെട്ടിപ്പിടിച്ചിടും ഞാനീവിധം

(പൂങ്കുയില്‍ )

pūṅguyil pāḍiḍumboḽ
pūndĕnnal pulgiḍumboḽ
pūvalligaḽ puḽaguṁ
pūṇḍiḍunnadĕndināyu്

vaṇḍiṇagaḽ pāḍi vaṭṭamiṭṭu - malar
scĕṇḍugaḽil ten kuḍippadĕndināyu്
edo manoharamāṁ pŏnnin kināvugaḽil
ĕnnomalmānasaṁ āśagŏḽvadĕndināyu്
ārumaṟiyādĕyŏru māran kaḍannu vannu്
aṟiyādĕyĕnnuḽḽil vāṇiḍunnadĕndināyu്
premamāyārāmattil
ñānumŏru pūvidaḽāyu്
yuvaṟāṇiyāyu്
pŏṭṭiccirikkumŏrī mohanajīvidaṁ
kĕṭṭippiḍicciḍuṁ ñānīvidhaṁ

(pūṅguyil )