Poonguyil kunyanyaine

പൂങ്കുയില്‍ കുഞ്ഞിനെ
Year
Language

പൂങ്കുയിൽ കുഞ്ഞിനെ താലോലമാട്ടുന്ന
പൂമരച്ചില്ലകളേ മാമരച്ചില്ലകളേ (2)
മാന്തളിരുണ്ടോ മാമ്പൂക്കളുണ്ടോ
മാസ്മരഗന്ധമുണ്ടോ കാറ്റിനു
മാസ്മരഗന്ധമുണ്ടോ
(പൂങ്കുയിൽ...)

കാറ്റണയ്ക്കുമ്പൊഴും ചേർത്തമർത്തുമ്പോഴും
കോകില കോരിത്തരിക്കുകില്ലേ (2)
കാവിലെ പൈങ്കിളിപ്പാട്ടുകൾ കേട്ടവൾ
കാതോർത്തു കാതോർത്തിരിക്കുകില്ലേ (2)
(പൂങ്കുയിൽ...)

കണ്ണെഴുതുമ്പോളും പൊട്ടു കുത്തുമ്പോളും
കണ്മണി പൊട്ടിച്ചിരിക്കുകില്ലേ (2)
വാനിലെ താരകപ്പൂവുകൾ കണ്ടവൾ
കൈ നീട്ടി കൈ നീട്ടി കൊതിക്കുകില്ലേ (2)
(പൂങ്കുയിൽ...)

pūṅguyil kuññinĕ tālolamāṭṭunna
pūmaraccillagaḽe māmaraccillagaḽe (2)
māndaḽiruṇḍo māmbūkkaḽuṇḍo
māsmaragandhamuṇḍo kāṭrinu
māsmaragandhamuṇḍo
(pūṅguyil...)

kāṭraṇaykkumbŏḻuṁ serttamarttumboḻuṁ
kogila korittarikkugille (2)
kāvilĕ paiṅgiḽippāṭṭugaḽ keṭṭavaḽ
kādorttu kādorttirikkugille (2)
(pūṅguyil...)

kaṇṇĕḻudumboḽuṁ pŏṭṭu kuttumboḽuṁ
kaṇmaṇi pŏṭṭiccirikkugille (2)
vānilĕ tāragappūvugaḽ kaṇḍavaḽ
kai nīṭṭi kai nīṭṭi kŏdikkugille (2)
(pūṅguyil...)