Poonginaavalle

പൂങ്കിനാവല്ലേ
Year
Language

പൊന്‍കിനാവല്ലേ പൂത്തിടമ്പല്ലേ
തുള്ളിയോടും പുള്ളിമാനല്ലേ
എൻമനമണിയറയില്‍ പൊന്മണി നിലവറയില്‍
മായിക മലര്‍ മയിലായ് പീലികള്‍ വിതിരുകയോ
പൂക്കാക്കൊമ്പില്‍ കൂവിപ്പാടും പൂവേ ...
(പൊന്‍കിനാവല്ലേ ...)

നാട്ടു മഞ്ഞിന്‍ കണമാണോ പാട്ടുപാടും കുയിലാണോ
പകലിന്‍ തണലില്‍ കുറുകും പ്രാവാണോ
കാത്തിരുപ്പിന്‍ സുഖമാണോ കാതില്‍ മൂളും ശ്രുതിയാണോ
കനവില്‍ വിരിയും മഴവില്ലഴകാണോ
എന്റെ നിറുകില്‍ പെയ്തുനിറയും
എന്റെ നിറുകില്‍ പെയ്തുനിറയും മന്ത്ര മധുവാണോ
മലര്‍ മിഴിയിതളുകള്‍ മനസ്സിലെ വനികയില്‍
അരുളുമൊരസുലഭ ശുഭലയ പരിമള നീഹാരം..
(പൊന്‍കിനാവല്ലേ ...)

വെണ്ണിലാവിന്‍ ചിറകേറി വേണുഗാന ശ്രുതി തേടി
കരളിന്‍ കടവില്‍ പടരും രാവാണോ
ഇന്ദ്രനീലത്തുകില്‍ ചൂടി ചന്ദ്രകാന്തത്തേരേറി
നിഴലിന്‍ വഴിയില്‍ വിടരും വാവാണോ
എന്റെ പനിനീര്‍ ചുണ്ടിലുണരും
എന്റെ പനിനീര്‍ ചുണ്ടിലുണരും ചെണ്ടുമലരാണോ
പരിഭവമലരുകള്‍ തുരുതുരെ വിരിയുമൊ-
രുടലിലെയമൃതിനു വിരലുകള്‍ പരതിയ ശൃംഗാരം..
(പൊന്‍കിനാവല്ലേ ...)

pŏnkināvalle pūttiḍamballe
tuḽḽiyoḍuṁ puḽḽimānalle
ĕnmanamaṇiyaṟayil pŏnmaṇi nilavaṟayil
māyiga malar mayilāy pīligaḽ vidirugayo
pūkkākkŏmbil kūvippāḍuṁ pūve ...
(pŏnkināvalle ...)

nāṭṭu maññin kaṇamāṇo pāṭṭubāḍuṁ kuyilāṇo
pagalin daṇalil kuṟuguṁ prāvāṇo
kāttiruppin sukhamāṇo kādil mūḽuṁ śrudiyāṇo
kanavil viriyuṁ maḻavillaḻagāṇo
ĕnṟĕ niṟugil pĕyduniṟayuṁ
ĕnṟĕ niṟugil pĕyduniṟayuṁ mandra madhuvāṇo
malar miḻiyidaḽugaḽ manassilĕ vanigayil
aruḽumŏrasulabha śubhalaya parimaḽa nīhāraṁ..
(pŏnkināvalle ...)

vĕṇṇilāvin siṟageṟi veṇugāna śrudi teḍi
karaḽin kaḍavil paḍaruṁ rāvāṇo
indranīlattugil sūḍi sandragāndattereṟi
niḻalin vaḻiyil viḍaruṁ vāvāṇo
ĕnṟĕ paninīr suṇḍiluṇaruṁ
ĕnṟĕ paninīr suṇḍiluṇaruṁ sĕṇḍumalarāṇo
paribhavamalarugaḽ turudurĕ viriyumŏ-
ruḍalilĕyamṛtinu viralugaḽ paradiya śṛṁgāraṁ..
(pŏnkināvalle ...)