പൂന്തേൻ കുളിരുറവയിൽ വീണുലഞ്ഞാടി
നാണമാം പുടവയിൽ ഈറനുണങ്ങാതെ (2)
ഓരിളം ചൂടിനാൽ ഒന്നു ചേർന്നലിയാൻ
ആരെ നീ തേടുന്നു തൈമണിക്കാറ്റേ
(..പൂന്തേൻ കുളിരുറവയിൽ..)
താണു വീശും നിന്റെ താമരച്ചിറകുരുമ്മി
എന്നിൽ ഉറങ്ങും എന്നെ നീ തൊട്ടുണർത്തുന്നു (2)
എന്തിനുണര്‍ത്തി യുഗയുഗങ്ങൾ
തപം ചെയ്യും രഹസ്യങ്ങൾ
നിറമെഴും പൂമ്പൊടി വിതറി വീണല്ലോ
(പൂന്തേൻ കുളിരുറവയിൽ..)
എന്നിൽ ഇളകും കാട്ടുചോലയിൽ നീ നീരാടി
നിൻ മനസ്സിലെ ആഴമെന്നിൽ
ചൂഴ്‌ന്നു നിൽക്കുമ്പോൾ (2)
നമ്മിൽ ഒരുപോൽ ഞെറിയിളക്കി
തുടിച്ചല്ലോ തരിച്ചല്ലോ
കളകളം ജീവിതം മധുരസംഗീതം
(പൂന്തേൻ കുളിരുറവയിൽ..)