ആ...ആ...ആ......
പൂന്തളിരാടി...ആ..ആ..ആ..
പൊന്മലർ ചൂടി...ആ...ആ..ആ..
പൂന്തളിരാടി പൊന്മലർ ചൂടി
മഞ്ഞിൻ കുളിരൂറും കാറ്റിൽ തുള്ളും ഒരു മാദകമോഹം
പാടും പുതുരാഗങ്ങൾ ഒളിതൂകും ശുഭകാലങ്ങൾ
പൂന്തളിരാടി....ആ..ഒ..ആ..ഒ...
പൊന്മലർ ചൂടി..ആ..ഒ..ആ...ഒ...
ലലാലല...ലലലലാ...
ലാവണ്യമേറ്റും താരുണ്യകാലം ഉം...
പൂവും പൊട്ടും ചൂടാൻ നെഞ്ചിൽ മോഹം കൊള്ളുന്നോ...
വാസന്തനാളിൽ വാസരസ്വപ്നം ഉം...
പ്രേമംകൊണ്ടു കൊഞ്ചും നെഞ്ചിൽ സ്വർഗ്ഗം തീർത്തുവോ
വാടികൾ തോറും പൂത്തിടും ദാഹം
താനെ ഉള്ളത്തിൽ താളം ഇട്ടല്ലോ
ചൂടിടുന്നു ശൃംഗാര ഭാവം....
പൂന്തളിരാടി....ആ..ഒ..ആ...ഒ....
പൊന്മലർ ചൂടി..ആ....ഒ...ആ....ഒ...
ലലലലാ.....ലലലലാ....
പൂമിഴിയോരം പൂമദപൂരം....ഉം....
ഓളം തള്ളും മാറിൽ ഹർഷം വാരിത്തൂകുന്നു..ആ....
പൂവുടലാലും പുഞ്ചിരിയാലും....ഉം...
രാഗം കൊള്ളും രാവിൽ എന്നും വർണ്ണം ചേർക്കുന്നു
കാമനയൂറും ഉന്മദഭാവം
ഗന്ധം പെയ്യുന്നു എന്നെ പുൽകുന്നു
ഞാനണിയും സായൂജ്യ ഭാവം
പൂന്തളിരാടി...ആ..ഒ..ആ....ഒ...
പൊന്മലർ ചൂടി...ആ...ഒ..ആ...ഒ...
പൂന്തളിരാടി പൊന്മലർ ചൂടി
മഞ്ഞിൻ കുളിരൂറും കാറ്റിൽ തുള്ളും ഒരു മോദകമോഹം
പാടും പുതുരാഗങ്ങൾ ഒളിതൂകും ശുഭകാലങ്ങൾ