Poomukhavaadikkal

പൂമുഖവാതിക്കല്‍
Year
Language

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ (2)
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്ര വിളക്കാണു ഭാര്യ (2)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍ അന്നദാനേശ്വരി ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ

ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ (2)
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ ചന്ദനം ചാര്‍ത്തുന്നു ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ

കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ലു തീര്‍ക്കുന്ന സ്വര്‍ണപ്രഭാമയി ഭാര്യ (2)
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും രൂപത്തില്‍ ലക്ഷ്മിയും ഭാര്യ (2)
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍ പുഷ്പങ്ങളാക്കുന്നു ഭാര്യ

pūmukha vādilkkal snehaṁ viḍarttunna pūndiṅgaḽāgunnu bhārya (2)
duḥkhattin muḽḽugaḽ tūviralttumbināl puṣpaṅṅaḽākkunnu bhārya (2)
pūmukha vādilkkal snehaṁ viḍarttunna pūndiṅgaḽāgunnu bhārya

ĕtra tĕḽiññāluṁ ĕṇṇa vaṭrāttŏru sitra viḽakkāṇu bhārya (2)
ĕṇṇiyāl tīrātta janmāndaraṅṅaḽil annadāneśvari bhārya (2)
pūmukha vādilkkal snehaṁ viḍarttunna pūndiṅgaḽāgunnu bhārya

bhūmiyekkāḽuṁ kṣamayuḽḽa saൌbhāgya deviyāṇĕppoḻuṁ bhārya (2)
mandasmidaṅṅaḽāl nīṟuṁ manassinĕ sandanaṁ sārttunnu bhārya (2)
pūmukha vādilkkal snehaṁ viḍarttunna pūndiṅgaḽāgunnu bhārya

kaṇṇunīr tuḽḽiyil maḻavillu tīrkkunna svarṇaprabhāmayi bhārya (2)
kāryattil mandriyuṁ karmmattil dāsiyuṁ rūbattil lakṣmiyuṁ bhārya (2)
pūmukha vādilkkal snehaṁ viḍarttunna pūndiṅgaḽāgunnu bhārya
duḥkhattin muḽḽugaḽ tūviralttumbināl puṣpaṅṅaḽākkunnu bhārya