പൂമിഴിയാല്‍ പുഷ്പാഭിഷേകം
പുഞ്ചിരിയാല്‍ പുളകാഭിഷേകം
ആരോമലേ നീ അരികത്തു വന്നാല്‍
ആത്മാവിലാകെ അമൃതാഭിഷേകം
മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍
മതിലക്ഷ പോല്‍ നെറ്റി തെളിയുന്നു മുന്നില്‍
തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി
കുളിര്‍ തെന്നലതില്‍ നിന്നും രോമാഞ്ചം നുള്ളി
ആ... (പൂമിഴിയാല്‍)
അരിമുല്ലച്ചിരി പൂക്കും അധരത്തില്‍ നിന്നും
അടരുന്ന കതിര്‍മാല കടം വാങ്ങുവാനായ്
ഉയരുന്നുവോ തിങ്ങി പിടയുന്നുവോ
നിന്‍ മണിമാറില്‍ മറയുന്ന തളിര്‍ പങ്കജങ്ങള്‍
(പൂമിഴിയാല്‍)
O...O...