Poomettappurattu nyaaan

പൂമെത്തപ്പുറത്തു ഞാന്‍
Work
Year
Language

പൂമെത്തപ്പുറത്തു ഞാൻ നിന്നെ കിടത്തും
പൊന്നാഭരണമെല്ലാം അഴിച്ചു വയ്ക്കും(പൂമെത്ത)
ഓമല്‍ത്തളിരുടലിൽ കസ്തൂരിച്ചാറു പൂശും
രാമച്ച വിശറിയാൽ വീശും നിന്നെ
രാമച്ച വിശറിയാൽ വീശും
(പൂമെത്ത..)

ചെഞ്ചോരി വായ്‌മലരിൽ ചെന്തൊണ്ടിച്ചുണ്ടുകളിൽ
പുഞ്ചിരിപ്പാലമൃതം ഒഴുകുമ്പോൾ (ചെഞ്ചോരി)
ശൃംഗാരപ്പദം പാടി മെയ്യാകെ കൈ തലോടി
തങ്കമേ നിന്നെ.. തങ്കമേ നിന്നെ
തങ്കക്കുടമേ നിന്നെ...പറയൂല്ല..ബാക്കി പറയൂല്ല..
ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം...(പൂമെത്ത..)

കുന്തളക്കെട്ടഴിയും തൂമുല്ലപ്പൂ പൊഴിയും
കുങ്കുമക്കുറി എന്നിൽ പതിയും(കുന്തള)
ശ്വേതകണങ്ങളൂറും നാണം നിൻ കണ്ണു മൂടും
തങ്കമേ നിന്നെ ..തങ്കമേ നിന്നെ..
തങ്കക്കുടമേ നിന്നെ..പറയൂല്ല..ബാക്കി പറയൂല്ല..
ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം... (പൂമെത്ത..)
(പൂമെത്ത..)

pūmĕttappuṟattu ñān ninnĕ kiḍattuṁ
pŏnnābharaṇamĕllāṁ aḻiccu vaykkuṁ(pūmĕtta)
omalttaḽiruḍalil kastūriccāṟu pūśuṁ
rāmacca viśaṟiyāl vīśuṁ ninnĕ
rāmacca viśaṟiyāl vīśuṁ
(pūmĕtta..)

sĕñjori vāy‌malaril sĕndŏṇḍiccuṇḍugaḽil
puñjirippālamṛtaṁ ŏḻugumboḽ (sĕñjori)
śṛṁgārappadaṁ pāḍi mĕyyāgĕ kai taloḍi
taṅgame ninnĕ.. taṅgame ninnĕ
taṅgakkuḍame ninnĕ...paṟayūlla..bākki paṟayūlla..
ṅuhū.ṅuhuṅuhū.ṅuhuṅuhūuṁ...(pūmĕtta..)

kundaḽakkĕṭṭaḻiyuṁ tūmullappū pŏḻiyuṁ
kuṅgumakkuṟi ĕnnil padiyuṁ(kundaḽa)
śvedagaṇaṅṅaḽūṟuṁ nāṇaṁ nin kaṇṇu mūḍuṁ
taṅgame ninnĕ ..taṅgame ninnĕ..
taṅgakkuḍame ninnĕ..paṟayūlla..bākki paṟayūlla..
ṅuhū.ṅuhuṅuhū.ṅuhuṅuhūuṁ... (pūmĕtta..)
(pūmĕtta..)