പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി
പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ
(പൂമരത്തിൻ.....)
ആനന്ദമായ് പൂമരത്തിൻ ചില്ലകളിൽ തന്നാനം പാടി
പണ്ടൊരിക്കൽ വാണിരുന്നു രണ്ടോമൽക്കിളികൾ
ഓരോരോ പൂങ്കിനാവും പങ്കുവെച്ചു ആൺകിളിയെ - 2
കാലമാകും വേടനേതോ പൊൻവലവീശി പെൺകിളിയെ - 2
അങ്ങുമിങ്ങും വേർപിരിഞ്ഞു രണ്ടോമൽക്കിളികൾ
(പൂമരത്തിൻ....)
ദുഃഖങ്ങൾ കൊയ്തുകൊയ്തും സ്വപ്നമെല്ലാം നെയ്തുനെയ്തും - 2
ഒട്ടുകാലം ഓമലാളിൻ ഓർമ്മകളെ താലോലിച്ചും - 2
തന്നിണയെ സ്വന്തമാക്കാൻ ഇന്നും കാത്തിരിപ്പൂ
(പൂമരത്തിൻ....)