Poomarakkombatt

പൂമരക്കൊമ്പത്ത്
Work
Year
Language

പൂമരക്കൊമ്പത്ത് പൊന്‍പുലര്‍കാലത്ത്
പൊട്ടിവിടര്‍ന്നെഴും പൂക്കളേ
ഈമണ്ണില്‍ ഞെട്ടറ്റു വീണുപോയ് ഹാ നിങ്ങള്‍
ഇന്നെനിക്കൊപ്പമായ് തീര്‍ന്നല്ലൊ
എന്നുയിര്‍ പോറ്റുവാന്‍ പോന്നല്ലോ

പുതുമഞ്ഞില്‍ നീരാടി പുതുമകളില്‍ മിഴിമൂടി
പുലര്‍കാറ്റില്‍ ചാഞ്ചാടി പോന്നു നാം
ഉലകിന്റെ മറിമായമറിയാതെയാവിണ്ണില്‍
ഉയരുവാന്‍ കൌതുകമാര്‍ന്നു നാം

നിലതെറ്റി വീണുപോയെന്നാലും നിങ്ങളീ
നിലയിലും ധന്യരായ് തീരുന്നു
ദേവന്റെ പാദത്തില്‍ സേവനം തേടുവാന്‍
ആവിരിമാറത്തും ചേരുന്നു

അഴകിന്റെ റാണിമാര്‍ നിങ്ങളാ മൌലിയില്‍
അണയുമ്പോള്‍ ദൂരെയീത്തോഴിതന്‍
അഴലൊന്നു മാറ്റുവാന്‍ വഴിയെന്ന ദേവനോ-
ടര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ
അര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ

pūmarakkŏmbatt pŏnpulargālatt
pŏṭṭiviḍarnnĕḻuṁ pūkkaḽe
īmaṇṇil ñĕṭṭaṭru vīṇuboy hā niṅṅaḽ
innĕnikkŏppamāy tīrnnallŏ
ĕnnuyir poṭruvān ponnallo

pudumaññil nīrāḍi pudumagaḽil miḻimūḍi
pulargāṭril sāñjāḍi ponnu nāṁ
ulaginṟĕ maṟimāyamaṟiyādĕyāviṇṇil
uyaruvān kaൌtugamārnnu nāṁ

niladĕṭri vīṇuboyĕnnāluṁ niṅṅaḽī
nilayiluṁ dhanyarāy tīrunnu
devanṟĕ pādattil sevanaṁ teḍuvān
āvirimāṟattuṁ serunnu

aḻaginṟĕ ṟāṇimār niṅṅaḽā maൌliyil
aṇayumboḽ dūrĕyīttoḻidan
aḻalŏnnu māṭruvān vaḻiyĕnna devano-
ṭartthiykkugillayo pūkkaḽe
artthiykkugillayo pūkkaḽe