Poomara shaayadan

പൂമര ഛായതൻ
Year
Language

പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍...
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍...
ഒന്നിച്ചിരുന്നു നാം ഓര്‍മ്മയില്‍ ഉന്മാദ
സ്വപ്നത്തിന്‍ പന്തല്‍ ഒരുക്കിടുന്നു...(ഒന്നിച്ചിരുന്നു നാം..)
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍...

ഈ കൊച്ചു കായലിന്‍ ഓളങ്ങള്‍ നമ്മോടു്
കിന്നാരം മെല്ലെ മൊഴിഞ്ഞിടുമ്പോള്‍...(ഈ കൊച്ചു...)
കാൽ‌ത്തലം മെല്ലെ ഞാനൊന്നുഴിഞ്ഞൂ
കാൽച്ചിലമ്പപ്പോള്‍ ചിരിച്ചൂ...
.ചിരിച്ചൂ....ചിരിച്ചൂ......

ഈ കുളിര്‍കാറ്റില്‍..ഈ കുന്നിന്‍ ചെരുവിലെ
കുഞ്ഞോലക്കാടുകള്‍ പാടിടുമ്പോള്‍..(ഈ കുളിര്‍കാറ്റിൽ‌..)
ഈ മലര്‍വാടിയില്‍ പൂത്തുവിരിഞ്ഞൊരു
പൂവിലെ പൂമ്പൊടി കവിളില്‍.....
കവിളില്‍...കവിളില്‍...
(പൂമരഛായകള്‍....)

pūmarachāyagaḽ sāmaraṁ vīśunna
mandāra sundara tāḻvarayil...tāḻvarayil...
pūmarachāyagaḽ sāmaraṁ vīśunna
mandāra sundara tāḻvarayil...tāḻvarayil...
ŏnniccirunnu nāṁ ormmayil unmāda
svapnattin pandal ŏrukkiḍunnu...(ŏnniccirunnu nāṁ..)
pūmarachāyagaḽ sāmaraṁ vīśunna
mandāra sundara tāḻvarayil...tāḻvarayil...

ī kŏccu kāyalin oḽaṅṅaḽ nammoḍu്
kinnāraṁ mĕllĕ mŏḻiññiḍumboḽ...(ī kŏccu...)
kāl‌ttalaṁ mĕllĕ ñānŏnnuḻiññū
kālscilambappoḽ siriccū...
.siriccū....siriccū......

ī kuḽirgāṭril..ī kunnin sĕruvilĕ
kuññolakkāḍugaḽ pāḍiḍumboḽ..(ī kuḽirgāṭril‌..)
ī malarvāḍiyil pūttuviriññŏru
pūvilĕ pūmbŏḍi kaviḽil.....
kaviḽil...kaviḽil...
(pūmarachāyagaḽ....)