Poomanimaaranre kovilil

പൂമണിമാരന്റെ കോവിലില്‍
Work
Year
Language

പൂമണിമാരന്റെ കോവിലില്‍
പൂജയ്ക്കെടുക്കാത്ത പൂവു ഞാന്‍
അനുരാഗ മോഹന വീണയില്‍
താളം പിഴച്ചൊരു ഗാനം ഞാന്‍

മധുരപ്രതീക്ഷതന്‍ മധുവൂറും ഗാനങ്ങള്‍
മനമേ നീയെന്തിനു പാടി?
മതിമറന്നിത്രനാള്‍ മൌനാനുരാഗത്തില്‍
മണിവീണയെന്തിന്നു മീട്ടി?

കനകക്കിനാക്കള്‍ പൂത്തു തളിര്‍ത്തിട്ടും
കരിവണ്ടുവന്നില്ല ചാരേ
കണ്ണുനീര്‍ക്കായലിന്‍ തീരത്തു നീയിനി
കാത്തിരുന്നീടുന്നതാരേ?

pūmaṇimāranṟĕ kovilil
pūjaykkĕḍukkātta pūvu ñān
anurāga mohana vīṇayil
tāḽaṁ piḻaccŏru gānaṁ ñān

madhurapradīkṣadan madhuvūṟuṁ gānaṅṅaḽ
maname nīyĕndinu pāḍi?
madimaṟannitranāḽ maൌnānurāgattil
maṇivīṇayĕndinnu mīṭṭi?

kanagakkinākkaḽ pūttu taḽirttiṭṭuṁ
karivaṇḍuvannilla sāre
kaṇṇunīrkkāyalin dīrattu nīyini
kāttirunnīḍunnadāre?