പൂമഴപെയ്തല്ലു് പൂമരം പൂത്തല്ലു്
പുന്നാരം പാടിവാ തത്തമ്മേ
വാ വാ തത്തമ്മേ
കൂട്ടിലിളംകിളി കൊഞ്ചിമയങ്ങുമ്പം
കൂത്താടിയാടണു കൊച്ചുതെങ്ങു്
കൂട്ടിക്കുറുക്കിയ തേനുണ്ടു് ഏനൊരു
കൂട്ടാണു നീയെന്റെ കൊച്ചുകള്ളി
മുത്തിച്ചിരിക്കുമ്പം മുറ്റത്തെമുല്ലയ്ക്കു
കൊച്ചരിപ്പല്ലു് കുരുക്കിണല്ലു്
എത്തറയാണേലും ഏനിതുനുള്ളൂല്ല
ഇത്തിരിപ്പൂവിനു നോവുമെന്നു്
നിനക്കു നോവുമെന്നു്
കൊന്നമരത്തിനു മഞ്ഞക്കുണുക്കിട്ടു്
കൊയലൂതിപ്പാടണ കാറ്റേ
വാ വായോ കൊയലൂതി