Poomaalagal

പൂമാലകള്‍
Year
Language

ആ.... ആ....
പൂമാലകള്‍ പുതിയമാലകള്‍ ...
മധുമാസ റാണിതീര്‍ത്ത മാരിവില്ലുകള്‍
മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍

സുഗന്ധം മായും മുന്‍പേ വാങ്ങിടുവിന്‍ - ഓഹോ
വസന്തം പോകും മുന്‍പേ ചൂടിടുവിന്‍ - ഓഹോ
പ്രണയലീലയ്ക്കായി മാലയിതാ
രമണപൂജയ്ക്കായി മാലയിതാ
മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍

ബന്ദുകള്‍ പൊട്ടിടാത്ത വര്‍ണ്ണമാലകള്‍ -‌ഓഹോ
തണ്ടുലയും താമരപ്പൂവല്ലിമാലകള്‍ - ഓഹോ
മലരണിക്കാടുതന്ന വല്ലിമാലകള്‍
മധുവിധുനാളിനായി മുല്ലമാലകള്‍
മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍

ā.... ā....
pūmālagaḽ pudiyamālagaḽ ...
madhumāsa ṟāṇidīrtta mārivillugaḽ
mālagaḽ mālagaḽ variga variga vāṅṅuvān

sugandhaṁ māyuṁ munpe vāṅṅiḍuvin - oho
vasandaṁ poguṁ munpe sūḍiḍuvin - oho
praṇayalīlaykkāyi mālayidā
ramaṇabūjaykkāyi mālayidā
mālagaḽ mālagaḽ variga variga vāṅṅuvān

bandugaḽ pŏṭṭiḍātta varṇṇamālagaḽ -‌oho
taṇḍulayuṁ tāmarappūvallimālagaḽ - oho
malaraṇikkāḍudanna vallimālagaḽ
madhuvidhunāḽināyi mullamālagaḽ
mālagaḽ mālagaḽ variga variga vāṅṅuvān