Pookkula soodiya nirabara

പൂക്കുല ചൂടിയ നിറപറ
Year
Language

പൂക്കുല ചൂടിയ നിറപറയൊരുങ്ങി....
പൂക്കുല ചൂടിയ നിറപറയൊരുങ്ങി
പൊന്‍‌വെളിച്ചവുമായ് നിലവിളക്കൊരുങ്ങി
കതിര്‍മണ്ഡപത്തില്‍ കാലുകുത്തുമ്പോള്‍
കരളിടറരുതേ പൊന്നനുജത്തീ
പൂക്കുല ചൂടിയ നിറപറയൊരുങ്ങി....

രണ്ടു സങ്കല്‌പസാമ്രാജ്യങ്ങള്‍
സന്ധിചെയ്യും രംഗമിതല്ലോ ആ..ആ....
രണ്ടു സങ്കല്‌പസാമ്രാജ്യങ്ങള്‍
സന്ധിചെയ്യും രംഗമിതല്ലോ
ഒന്നില്‍ മറ്റൊന്നു ചേര്‍ന്നു കഴിഞ്ഞാല്‍
രണ്ടില്ലല്ലോ സിംഹാസനങ്ങള്‍
പൂക്കുല ചൂടിയ നിറപറയൊരുങ്ങി....

നിന്റെ ദാമ്പത്യവീഥിയിലെന്നും
വര്‍ണ്ണമോഹത്തേരുരുളട്ടേ...
(നിന്റെ ദാമ്പത്യ.........)
അന്നേ വാടിയ മാലയും ചാര്‍ത്തി
ഇന്നും നില്‌പൂ നിന്‍ സഹജാത
(പൂക്കുല ചൂടിയ.....)

pūkkula sūḍiya niṟabaṟayŏruṅṅi....
pūkkula sūḍiya niṟabaṟayŏruṅṅi
pŏn‌vĕḽiccavumāy nilaviḽakkŏruṅṅi
kadirmaṇḍabattil kāluguttumboḽ
karaḽiḍaṟarude pŏnnanujattī
pūkkula sūḍiya niṟabaṟayŏruṅṅi....

raṇḍu saṅgal‌pasāmrājyaṅṅaḽ
sandhisĕyyuṁ raṁgamidallo ā..ā....
raṇḍu saṅgal‌pasāmrājyaṅṅaḽ
sandhisĕyyuṁ raṁgamidallo
ŏnnil maṭrŏnnu sernnu kaḻiññāl
raṇḍillallo siṁhāsanaṅṅaḽ
pūkkula sūḍiya niṟabaṟayŏruṅṅi....

ninṟĕ dāmbatyavīthiyilĕnnuṁ
varṇṇamohatteruruḽaṭṭe...
(ninṟĕ dāmbatya.........)
anne vāḍiya mālayuṁ sārtti
innuṁ nil‌pū nin sahajāda
(pūkkula sūḍiya.....)