Pookkanu

പൂക്കണു
Year
Language

പൂക്കണു പൂക്കണു പൂവരശ്ശു
ഹാ ഹാ കായ്ക്കണു കായ്ക്കണു പൂങ്കനവു
കിങ്ങിണി മലയുടെ കുളിര്‍മാറില്‍
ഇല നുള്ളണു നുള്ളണു പൊന്‍വെയിലു
(പൂക്കണു പൂക്കണു)

അങ്ങേക്കരയില്‍ നിലാവിന്നു പള്ളിച്ചുമരാ
മെല്ലെ തെളിയും വെണ്‍താരങ്ങള്‍ മിന്നും തിരിയായി
മൃദു സാന്ത്വനഗീതവുമായി വരും ഒരു ദേവനെ എതിരേല്‍ക്കാന്‍
ഓശാനകളും പൂക്കളുമായി നീ വരുമോ പൂങ്കുരുവി ഹായ് ഹായ്
(പൂക്കണു പൂക്കണു)

വിണ്ണില്‍ കിളികള്‍ വലം വെയ്ക്കും പള്ളിക്കുരിശ്ശു‌‌
പൊന്നില്‍ പൊതിയാന്‍ വിരുന്നെത്തും സന്ധ്യാംബരവും
തെളിസ്നാപഹ സ്നാനം കൊണ്ടിടുമ്പോള്‍ പുതുജീവനെ വരവേല്‍ക്കാം
ആരാധനയായി ആഗ്രഹയായി നീ ഒഴുകൂ തേനരുവീ ഹായ് ഹായ്
(പൂക്കണു പൂക്കണു)

pūkkaṇu pūkkaṇu pūvaraśśu
hā hā kāykkaṇu kāykkaṇu pūṅganavu
kiṅṅiṇi malayuḍĕ kuḽirmāṟil
ila nuḽḽaṇu nuḽḽaṇu pŏnvĕyilu
(pūkkaṇu pūkkaṇu)

aṅṅekkarayil nilāvinnu paḽḽiccumarā
mĕllĕ tĕḽiyuṁ vĕṇdāraṅṅaḽ minnuṁ tiriyāyi
mṛdu sāndvanagīdavumāyi varuṁ ŏru devanĕ ĕdirelkkān
ośānagaḽuṁ pūkkaḽumāyi nī varumo pūṅguruvi hāy hāy
(pūkkaṇu pūkkaṇu)

viṇṇil kiḽigaḽ valaṁ vĕykkuṁ paḽḽikkuriśśu‌‌
pŏnnil pŏdiyān virunnĕttuṁ sandhyāṁbaravuṁ
tĕḽisnābaha snānaṁ kŏṇḍiḍumboḽ pudujīvanĕ varavelkkāṁ
ārādhanayāyi āgrahayāyi nī ŏḻugū tenaruvī hāy hāy
(pūkkaṇu pūkkaṇu)