പൂക്കളാണെന്‍ കൂട്ടുകാര്‍ (2)
നാണമാര്‍ന്നു പുഞ്ചിരിക്കും
നാടോടി നൃത്തമാടും
പൂക്കളാണെന്‍ കൂട്ടുകാര്‍ (2)
ഈവനിങ്ങു് ഇന്‍ പാരീസിന്റെ
പരിമളത്തില്‍ മുങ്ങി
പാടിപ്പാടിവരും
പാരിജാതമല്ലേ - ഒരു
പാരിജാതമല്ലേ
(പൂക്കളാണെന്‍ )
യൂഡികോളോണ്‍ ലഹരികളി -
ലൂയലാടിയാടി
പൂത്തു നില്‍ക്കും ഡാലിയാ ഞാന്‍
പൂക്കളുടെ റാണി - ഞാന്‍
പൂക്കളുടെ റാണി
(പൂക്കളാണെന്‍ )
കാണാതെന്റെ പിന്നില്‍ വന്നു
കാതില്‍ മന്ത്രമോതും
കാറ്റിന്‍ കൈയില്‍ വീണലയും
കാട്ടുമല്ലികയല്ലേ - ഞാന്‍
കാട്ടുമല്ലികയല്ലേ
(പൂക്കളാണെന്‍ )