Pookkal nalla pookkal

പൂക്കള്‍ നല്ല പൂക്കള്‍
Year
Language

പൂക്കള്‍ നല്ല പൂക്കള്‍
കടലാസു പൂക്കള്‍
വെയിലത്തു വാടാത്ത
വെള്ളിയലുക്കിട്ട
വര്‍ണ്ണക്കടലാസു പൂക്കള്‍ (പൂക്കള്‍)

പൂ വേണോ പൂവ്
തങ്കക്കുടങ്ങള്‍ക്കു തുള്ളാട്ടം തുള്ളാന്‍
താമരപ്പൂ താഴമ്പൂ
കാമുകനന്തിക്കു സമ്മാനം നല്‍കാന്‍
കിങ്ങിണിപ്പൂ -മുല്ലപ്പൂ (പൂക്കള്‍)

പൂ വേണോ മുല്ലപ്പൂ
മടിയിലിറുത്താലും
മണ്ണിലിറുത്താലും
മങ്ങിമയങ്ങാത്ത പൂക്കള്‍
മുടിയിലും വെയ്ക്കാം മുറിയിലും വെയ്ക്കാം
മുറ്റത്തു പൂക്കളമുണ്ടാക്കാം (പൂക്കള്‍)

പൂ വേണോ റോസാപ്പൂ
പുത്തന്‍ മണവാട്ടിപ്പെണ്ണിനു ചൂടാന്‍
പിച്ചകപ്പൂ മല്ലിപ്പൂ
പുത്തന്‍ ചെറുക്കനു തൊപ്പിയില്‍ തിരുകാന്‍
ഇത്തിരിപ്പൂ റോസാപ്പൂ (പൂക്കള്‍)
പൂ വേണോ പൂവ്

pūkkaḽ nalla pūkkaḽ
kaḍalāsu pūkkaḽ
vĕyilattu vāḍātta
vĕḽḽiyalukkiṭṭa
varṇṇakkaḍalāsu pūkkaḽ (pūkkaḽ)

pū veṇo pūv
taṅgakkuḍaṅṅaḽkku tuḽḽāṭṭaṁ tuḽḽān
tāmarappū tāḻambū
kāmuganandikku sammānaṁ nalgān
kiṅṅiṇippū -mullappū (pūkkaḽ)

pū veṇo mullappū
maḍiyiliṟuttāluṁ
maṇṇiliṟuttāluṁ
maṅṅimayaṅṅātta pūkkaḽ
muḍiyiluṁ vĕykkāṁ muṟiyiluṁ vĕykkāṁ
muṭrattu pūkkaḽamuṇḍākkāṁ (pūkkaḽ)

pū veṇo ṟosāppū
puttan maṇavāṭṭippĕṇṇinu sūḍān
piccagappū mallippū
puttan sĕṟukkanu tŏppiyil tirugān
ittirippū ṟosāppū (pūkkaḽ)
pū veṇo pūv