Pookkaalam poyenno

പൂക്കാലം പോയെന്നോ
Year
Language

പൂക്കാലം പോയെന്നോ കാറ്റു പറഞ്ഞു
പുത്തില്ലം പോറ്റും പൊന്‍‌മൈന പറഞ്ഞു
പൊന്നുണ്ണിപ്പൂത്തിരുളേ വന്നാലും വീണ്ടും നീ
പാലൊത്ത നിലാവത്തൊരു കണിമലരായ്
ഉണരൂ ഇനിയോര്‍മ്മകളില്‍
(പൂക്കാലം)

താലോലം താരാട്ടുമ്പോള്‍ കുളിരോലും കുഞ്ഞിച്ചുണ്ടില്‍
കാണാപ്പൊന്‍‌തരി കദളിത്തേനില്‍ ചാലിയ്ക്കൂ കളമൊഴിയായ്
നീയെന്റെ മാറത്തു ചായുന്ന നേരത്ത് കണ്ണാ നീ കാണാതെ
വാത്സല്യത്തൂമുത്തം കൊതിതീരെ തന്നീലാ
പാലൊത്ത നിലാവത്തൊരു കണിമലരായ്
ഉണരൂ ഇനിയോര്‍മ്മകളില്‍
(പൂക്കാലം)

ഉണ്ണിക്കൈ നീട്ടീല്ലാ നീ ഒരു പാവക്കുഞ്ഞിന്നായി
ഓണത്തുമ്പിയെ ഊഞ്ഞാലാട്ടാനോടിപ്പോയ് തൊടികളില്‍ നീ
പൂമേടും പുല്‍മേടും പൂമാനത്താഴ്വരയും
താര്‍തെന്നലാട്ടുന്ന താഴമ്പൂവുകളും
നിന്‍ ചൊല്ല് തേന്‍ ചൊല്ല് കൊതിതീരെ കേട്ടില്ലാ
പാലൊത്ത നിലാവത്തൊരു കണിമലരായ്
ഉണരൂ ഇനിയോര്‍മ്മകളില്‍
(പൂക്കാലം)

pūkkālaṁ poyĕnno kāṭru paṟaññu
puttillaṁ poṭruṁ pŏn‌maina paṟaññu
pŏnnuṇṇippūttiruḽe vannāluṁ vīṇḍuṁ nī
pālŏtta nilāvattŏru kaṇimalarāy
uṇarū iniyormmagaḽil
(pūkkālaṁ)

tālolaṁ tārāṭṭumboḽ kuḽiroluṁ kuññiccuṇḍil
kāṇāppŏn‌tari kadaḽittenil sāliykkū kaḽamŏḻiyāy
nīyĕnṟĕ māṟattu sāyunna neratt kaṇṇā nī kāṇādĕ
vātsalyattūmuttaṁ kŏdidīrĕ tannīlā
pālŏtta nilāvattŏru kaṇimalarāy
uṇarū iniyormmagaḽil
(pūkkālaṁ)

uṇṇikkai nīṭṭīllā nī ŏru pāvakkuññinnāyi
oṇattumbiyĕ ūññālāṭṭānoḍippoy tŏḍigaḽil nī
pūmeḍuṁ pulmeḍuṁ pūmānattāḻvarayuṁ
tārdĕnnalāṭṭunna tāḻambūvugaḽuṁ
nin sŏll ten sŏll kŏdidīrĕ keṭṭillā
pālŏtta nilāvattŏru kaṇimalarāy
uṇarū iniyormmagaḽil
(pūkkālaṁ)