Pookkaalam kalameludaan

പൂക്കാലം കളമെഴുതാന്‍
Work
Year
Language

പൂക്കാലം കളമെഴുതാന്‍ വന്നു
നിളയുടെ തീരങ്ങളില്‍
പുലരിക്കുളിരില്‍ പ്രകൃതിയൊരുങ്ങുമ്പോള്‍
ഓ...ഓ...പൂക്കാലം കളമെഴുതാന്‍ വന്നു
നിളയുടെ തീരങ്ങളില്‍ ....

ശ്യാമളമാം മണിപ്പൂങ്കാവിനുള്ളില്‍
പൂങ്കുയില്‍ പാടുകയായ്‌
പൂവാന്തളിരില്‍ പവിഴം പൊഴിയും
മംഗളമേളവുമായ്
വൃന്ദാവനലയ സാരംഗ മീട്ടി
മന്ത്ര തരംഗങ്ങള്‍...
രിരിസനിസ മമരിസരി നിപമമരി രിമ പനി മപനിസ
രിസനിപമ സനിപമരി......
പൂക്കാലം കളമെഴുതാന്‍ വന്നു
നിളയുടെ തീരങ്ങളില്‍ ......

മാനസമാം കളിപ്പൂപ്പന്തല്‍ തേടും
സ്വപ്ന മയൂരികളേ........
മാന്‍ കിടാവുകള്‍ കണ്ണെഴുതുന്നൊരു
രാഗ വസന്തമിതാ...
സ്വരകമലങ്ങള്‍ പാതി വിരിഞ്ഞൊരു
വിഭാത രംഗമിതാ........
രിരിസനിസ മമരിസരി നിപമമരി രിമ പനി മപനിസ
രിസനിപമ സനിപമരി.....
(പൂക്കാലം .....)

pūkkālaṁ kaḽamĕḻudān vannu
niḽayuḍĕ tīraṅṅaḽil
pularikkuḽiril prakṛtiyŏruṅṅumboḽ
o...o...pūkkālaṁ kaḽamĕḻudān vannu
niḽayuḍĕ tīraṅṅaḽil ....

śyāmaḽamāṁ maṇippūṅgāvinuḽḽil
pūṅguyil pāḍugayāy‌
pūvāndaḽiril paviḻaṁ pŏḻiyuṁ
maṁgaḽameḽavumāy
vṛndāvanalaya sāraṁga mīṭṭi
mandra taraṁgaṅṅaḽ...
ririsanisa mamarisari nibamamari rima pani mabanisa
risanibama sanibamari......
pūkkālaṁ kaḽamĕḻudān vannu
niḽayuḍĕ tīraṅṅaḽil ......

mānasamāṁ kaḽippūppandal teḍuṁ
svapna mayūrigaḽe........
mān kiḍāvugaḽ kaṇṇĕḻudunnŏru
rāga vasandamidā...
svaragamalaṅṅaḽ pādi viriññŏru
vibhāda raṁgamidā........
ririsanisa mamarisari nibamamari rima pani mabanisa
risanibama sanibamari.....
(pūkkālaṁ .....)