Poojaari vannille

പൂജാരി വന്നില്ലേ
Year
Language

(സ്ത്രീ) പൂജാരി വന്നില്ലേ പൂക്കളിറുക്കാന്‍ വന്നില്ലേ
(പു) വന്നല്ലോ
(സ്ത്രീ) പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ

പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
(പു) വന്നല്ലോ

(സ്ത്രീ) പ്രേമത്തിന്‍ കോവിലിലു് ശംഖു് വിളിച്ചതു കേട്ടില്ലേ
(പു) കേട്ടല്ലോ
(സ്ത്രീ) പ്രേമത്തിന്‍ കോവിലിലു് ശംഖു് വിളിച്ചതു കേട്ടില്ലേ
പള്ളിയുണര്‍ന്നതറിഞ്ഞില്ലേ പൂജകഴിക്കാനാരുണ്ടു്
(പു) ഞാനുണ്ടു്

(സ്ത്രീ) ഹൃദയത്തിന്‍ വാടിയിലു് പൂക്കള്‍ വിടര്‍ന്നതു കണ്ടില്ലേ
(പു) കണ്ടല്ലോ
(സ്ത്രീ) ഹൃദയത്തിന്‍ വാടിയിലു് പൂക്കള്‍ വിടര്‍ന്നതു കണ്ടില്ലേ
പൂക്കളിറുക്കാനാരുണ്ടു് അര്‍ച്ചന ചെയ്യാനാരുണ്ടു്
(പു) ഞാനുണ്ടു്

(സ്ത്രീ) അഭിഷേകം ചെയ്യിച്ചു് മാല്യം ചാര്‍ത്താനാരാണു്
(പു) ഞാനാണു്

ആത്മാവിന്‍ ചെറു ദീപത്താല്‍ ആരാധിക്കാനാരാണു്
(പു) ഞാനാണു്
(സ്ത്രീ) ഉം ഞാനാണു്

(സ്ത്രീ) പൂജാരി വന്നില്ലേ പൂക്കളിറുക്കാന്‍ വന്നില്ലേ
(സ്ത്രീ) പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
(പു) വന്നല്ലോ
(ഡു) വന്നല്ലോ

(strī) pūjāri vannille pūkkaḽiṟukkān vannille
(pu) vannallo
(strī) pūkkaḽiṟuttu māla kŏruttu devanu sārttān vannille

pūkkaḽiṟuttu māla kŏruttu devanu sārttān vannille
(pu) vannallo

(strī) premattin kovililu് śaṁkhu് viḽiccadu keṭṭille
(pu) keṭṭallo
(strī) premattin kovililu് śaṁkhu് viḽiccadu keṭṭille
paḽḽiyuṇarnnadaṟiññille pūjagaḻikkānāruṇḍu്
(pu) ñānuṇḍu്

(strī) hṛdayattin vāḍiyilu് pūkkaḽ viḍarnnadu kaṇḍille
(pu) kaṇḍallo
(strī) hṛdayattin vāḍiyilu് pūkkaḽ viḍarnnadu kaṇḍille
pūkkaḽiṟukkānāruṇḍu് arscana sĕyyānāruṇḍu്
(pu) ñānuṇḍu്

(strī) abhiṣegaṁ sĕyyiccu് mālyaṁ sārttānārāṇu്
(pu) ñānāṇu്

ātmāvin sĕṟu dībattāl ārādhikkānārāṇu്
(pu) ñānāṇu്
(strī) uṁ ñānāṇu്

(ḍu) vannallo