പൂജാപുഷ്പമേ......
പൂജാപുഷ്പമേ പൂഴിയില്‍ വീണ
പൂജാപുഷ്പമേ
പുതിയകോവിലില്‍ പൂജാരിനിനക്കായ്
പൂപ്പാലികയൊരുക്കീ
പൂജാപുഷ്പമേ
നിത്യനിരാശാ നിശാഗന്ധിയില്‍
നിര്‍മ്മലേ നീ വിടര്‍ന്നൂ(2)
തോരാത്ത ദു:ഖത്തിന്‍ ഹിമവര്‍ഷത്തില്‍
ലോലദലങ്ങള്‍ നനഞ്ഞൂ(2)
പൂജാപുഷ്പമേ......
സ്നേഹവസന്തം നിന്നെ വിളിപ്പൂ
മോഹിനീ നീ വരുമോ?(2)
മായാത്തരാഗത്തിന്‍ ദേവപഥത്തില്‍
മധുമതിയായ് നീ വരുമോ?(2)
പൂജാപുഷ്പമേ......