Poobarikkaan

പൂപറിക്കാന്‍
Work
Year
Language

കമലസെണ്ട് നാസിമേ നാസിമേ
വിമലസെണ്ട് ബദരിമേ ബദരിമേ
നിമഗെയാര് ബേക്കമ്മാ - 2
കമലസെണ്ട് നാസിമേ നാസിമേ

പൂപറിക്കാന്‍ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ
ചാന്തുപൊട്ടുമായ് കളിച്ചിന്തുപാട്ടുമായ്
തളകിലുക്കാന്‍ പോരുമോ പോരുമോ
വളകിലുക്കാന്‍ പോരുമോ പോരുമോ

കാതിലോല നല്ലോലക്കുണുക്കു തരാം
പവിഴമല്ലി മുക്കുറ്റിക്കല്ലു തരാം
പൊന്നും മുത്തും കനവില്‍ത്തൂവാം
അലരിക്കയ്യില്‍ പുളകം നല്‍കാം
ഉദയപ്പൊന്‍‌കുറി ചാര്‍ത്തി
കറുകപ്പുല്‍ക്കൊടി ചൂടിയ
മലമുടിയില്‍ നമുക്കു പോകാന്‍
(പൂ)

പൈങ്കുരാലിപ്പശുവിന്റെ പാലു തരാം
ചെങ്കദളിക്കുലകൊണ്ടൊരു വീടു തരാം
തുമ്പച്ചോറും തുമ്പിപ്പാട്ടും
കൊട്ടും കുഴലും കപ്പം നല്‍കാം
മിന്നല്‍ക്കൊടി മിന്നാക്കി
മഴവില്ലൊരു തേരാക്കി
മഴപൊഴിയും മനസ്സിലെത്താന്‍
(പൂ)

kamalasĕṇḍ nāsime nāsime
vimalasĕṇḍ badarime badarime
nimagĕyār bekkammā - 2
kamalasĕṇḍ nāsime nāsime

pūbaṟikkān porumo porumo
tuḽḽimaññu nuḽḽuvān porumo
sāndubŏṭṭumāy kaḽiccindubāṭṭumāy
taḽagilukkān porumo porumo
vaḽagilukkān porumo porumo

kādilola nallolakkuṇukku tarāṁ
paviḻamalli mukkuṭrikkallu tarāṁ
pŏnnuṁ muttuṁ kanavilttūvāṁ
alarikkayyil puḽagaṁ nalgāṁ
udayappŏn‌kuṟi sārtti
kaṟugappulkkŏḍi sūḍiya
malamuḍiyil namukku pogān
(pū)

paiṅgurālippaśuvinṟĕ pālu tarāṁ
sĕṅgadaḽikkulagŏṇḍŏru vīḍu tarāṁ
tumbaccoṟuṁ tumbippāṭṭuṁ
kŏṭṭuṁ kuḻaluṁ kappaṁ nalgāṁ
minnalkkŏḍi minnākki
maḻavillŏru terākki
maḻabŏḻiyuṁ manassilĕttān
(pū)