പൂ വിരിയുമീ മണ്ണിലെ താരമായ്
തേൻ ഒഴുകുമീ ഗംഗതൻ ഓളമായ്
കരളിൽ ഉണരും മോഹങ്ങൾ
കനക മൃദുല ഭാവങ്ങൾ
ആയിരം തൂവൽപ്പൂ തേടിടുമ്പോൾ...
അടിമുടിയടിപൊളി തകൃതിയിൽ
ഉണരുമമലതരള മധുര-
സ്വരമധുരിമ തരുമവികല-
നിരുപമമൊരു പ്രിയരസം...
(പൂ വിരിയുമീ....)
കണിമുല്ലക്കതിർ ചൂടി കാക്കാത്തിക്കിളി പാടി
കാറ്റാടിക്കാതോരം കുറുമൊഴിപ്പൂ ചാഞ്ചാടി....
(കണിമുല്ല....)
ചിന്നി മിന്നി ചിത്താരം....
ചിന്തു ചൊല്ലും മുത്താരം
പാട്ടുകേട്ടു് കൂടു തേടും കാവളം കിളി
ചോടു വെച്ചു താളമോടെ ആട്ടമാടുമ്പോൾ
കലപില അലയൊലിയിലിടറുമരിയഹൃദയ-
ലസിതനടന ലയചപലിത തരുമനുഭവ-
ഗുണപരിമളമൊരു സുഖം...
(പൂ വിരിയുമീ....)
കിളിയല്ലിച്ചിറകോടെ കാറ്റോടും മല മേലേ
പൂവാലിപ്പൂത്താരം കളി പറഞ്ഞു കൂത്താടി
(കിളിയല്ലി..)
ചന്നം പിന്നം താളത്തിൽ...
ചന്തമാടും മേളത്തിൽ...
കൂട്ടുകാരുമൊത്തുചേർന്നു പാടിയാടുമ്പോൾ
കൂടുവിട്ടു കൂടുതേടി കേളിയാടുമ്പോൾ...
തരികിടതരമൊരു കുസൃതിയിൽ ഉണരുമമര-
ചലനമധുരതരസുരളിത സുമസുരഭില-
രസമൊഴുകിടുമൊരു ലയം....
(പൂ വിരിയുമീ....)
pū viriyumī maṇṇilĕ tāramāy
ten ŏḻugumī gaṁgadan oḽamāy
karaḽil uṇaruṁ mohaṅṅaḽ
kanaga mṛdula bhāvaṅṅaḽ
āyiraṁ tūvalppū teḍiḍumboḽ...
aḍimuḍiyaḍibŏḽi takṛtiyil
uṇarumamaladaraḽa madhura-
svaramadhurima tarumavigala-
nirubamamŏru priyarasaṁ...
(pū viriyumī....)
kaṇimullakkadir sūḍi kākkāttikkiḽi pāḍi
kāṭrāḍikkādoraṁ kuṟumŏḻippū sāñjāḍi....
(kaṇimulla....)
sinni minni sittāraṁ....
sindu sŏlluṁ muttāraṁ
pāṭṭugeṭṭu് kūḍu teḍuṁ kāvaḽaṁ kiḽi
soḍu vĕccu tāḽamoḍĕ āṭṭamāḍumboḽ
kalabila alayŏliyiliḍaṟumariyahṛdaya-
lasidanaḍana layasabalida tarumanubhava-
guṇabarimaḽamŏru sukhaṁ...
(pū viriyumī....)
kiḽiyallicciṟagoḍĕ kāṭroḍuṁ mala mele
pūvālippūttāraṁ kaḽi paṟaññu kūttāḍi
(kiḽiyalli..)
sannaṁ pinnaṁ tāḽattil...
sandamāḍuṁ meḽattil...
kūṭṭugārumŏttusernnu pāḍiyāḍumboḽ
kūḍuviṭṭu kūḍudeḍi keḽiyāḍumboḽ...
tarigiḍadaramŏru kusṛtiyil uṇarumamara-
salanamadhuradarasuraḽida sumasurabhila-
rasamŏḻugiḍumŏru layaṁ....
(pū viriyumī....)