Poo venam

പൂ വേണം
Year
Language

പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍‍ത്തിയ കന്നിപ്പൂമകള്‍ വേണം
കുന്നത്തെ കാവില്‍ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
ഓലോലം മഞ്ചല്‍ മൂളി പോരുന്നുണ്ടേ..
മൂളി പോരുന്നുണ്ടേ..

നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കള്‍‍ക്കും തായോ
നാവോരം പാടണ കന്നീ മണ്‍‍കുടവും വീണയുമായി
നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ..
ഒരു നിലമുഴുതതില്‍ മുതിര വിതച്ചേ
അതിലൊരു പകുതിയും ഒരു കിളി തിന്നേ
പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം..

വാളും ചിലമ്പും കലമ്പി വാതില്‍‌പ്പടിക്കല്‍ വന്നാര്‍ത്തു
ഉണ്ണികളെ തേടി വരുന്നോ ഉള്ളുരുകും കാവിലെയമ്മേ..
നീ വാഴും കാവിന്ന് തീ വെച്ചതാരെന്നോ
ഒരുപിടിയവിലിനു വെറുമൊഴി മലരിനു
വെയിലിതു മുഴുവനുമേല്‍ക്കണതാരോ

ആയില്യക്കാവിലു വേലേം പൂരവുമുണ്ടേ
നീയെന്തേ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാര്‍ത്താനെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍കുടമല്ലേ..
എന്റെ പൊന്‍‌കുടമല്ലേ..
പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം..

pū veṇaṁ pūppaḍa veṇaṁ pūviḽi veṇaṁ
pūṇāraṁ sārttiya kannippūmagaḽ veṇaṁ
kunnattĕ kāvil ninnuṁ tevaru tāḻĕyĕḻunnaḽḽunne
ololaṁ mañjal mūḽi porunnuṇḍe..
mūḽi porunnuṇḍe..

nāḻippūvĕḽḽuṁ punnĕlluṁ soḻikkuṁ makkaḽkkuṁ tāyo
nāvoraṁ pāḍaṇa kannī maṇguḍavuṁ vīṇayumāyi
nīyĕnde vannilla pŏnnoṇaṁ poyallo..
ŏru nilamuḻudadil mudira vidacce
adilŏru pagudiyuṁ ŏru kiḽi tinne
pū veṇaṁ pūppaḍa veṇaṁ pūviḽi veṇaṁ
pūṇāraṁ sārttiya kannippūmagaḽ veṇaṁ..

vāḽuṁ silambuṁ kalambi vādil‌ppaḍikkal vannārttu
uṇṇigaḽĕ teḍi varunno uḽḽuruguṁ kāvilĕyamme..
nī vāḻuṁ kāvinn dī vĕccadārĕnno
ŏrubiḍiyavilinu vĕṟumŏḻi malarinu
vĕyilidu muḻuvanumelkkaṇadāro

āyilyakkāvilu veleṁ pūravumuṇḍe
nīyĕnde kuññikkuyile kūḍĕ varille
illĕnno minnuṁ pŏnnuṁ
kaivaḽa kādila sārttānĕnno
pŏṭṭĕndinu pŏnnalle nī pŏnkuḍamalle..
ĕnṟĕ pŏn‌kuḍamalle..
pū veṇaṁ pūppaḍa veṇaṁ pūviḽi veṇaṁ
pūṇāraṁ sārttiya kannippūmagaḽ veṇaṁ..