Poo siriccu pinne nee siriccu

പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു
Work
Year
Language

പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു
പൂവും നിന്നധരവും മത്സരിച്ചു
കാറ്റുലഞ്ഞു പിന്നെ ഞാനുലഞ്ഞു
കാറ്റുമെന്റെ ദാഹവും മത്സരിച്ചു
(പൂ...)

ഒരുവട്ടം ചുംബിച്ചാല്‍ കൊഴിയുന്ന പൂവല്ലേ
ഒരുവട്ടം ചുംബിച്ചാല്‍ കൊഴിയുന്ന പൂവല്ലീ-
യരിമുല്ലക്കുല ചാര്‍ത്തും അധരം...
ഒരുനേരം പുണര്‍ന്നെന്നാല്‍ ഓടുന്ന കാറ്റല്ലെന്‍
കരളില്‍ തുടിക്കുന്ന മോഹം...
ചുംബനം... ഈ ചുംബനം...
ജന്മങ്ങള്‍ ചൂടും പതക്കം...
പതക്കം... പതക്കം...
(പൂ...)

ഒരു ഗാനം തീര്‍ന്നാല്‍ തളരുന്ന സഖിയല്ലെന്‍
വിരിമാറില്‍ വീഴുമീ വീണ...
ഒരു തല്‌പം നിനക്കായി കാക്കുന്നു താരാട്ടിന്‍
മധുരവുമായെന്നും തോഴീ...
ചുംബനം... ഈ ചുംബനം...
ജന്മങ്ങള്‍ ചൂടും പതക്കം...
പതക്കം... പതക്കം...
(പൂ...)

pū siriccu pinnĕ nī siriccu
pūvuṁ ninnadharavuṁ matsariccu
kāṭrulaññu pinnĕ ñānulaññu
kāṭrumĕnṟĕ dāhavuṁ matsariccu
(pū...)

ŏruvaṭṭaṁ suṁbiccāl kŏḻiyunna pūvalle
ŏruvaṭṭaṁ suṁbiccāl kŏḻiyunna pūvallī-
yarimullakkula sārttuṁ adharaṁ...
ŏruneraṁ puṇarnnĕnnāl oḍunna kāṭrallĕn
karaḽil tuḍikkunna mohaṁ...
suṁbanaṁ... ī suṁbanaṁ...
janmaṅṅaḽ sūḍuṁ padakkaṁ...
padakkaṁ... padakkaṁ...
(pū...)

ŏru gānaṁ tīrnnāl taḽarunna sakhiyallĕn
virimāṟil vīḻumī vīṇa...
ŏru tal‌paṁ ninakkāyi kākkunnu tārāṭṭin
madhuravumāyĕnnuṁ toḻī...
suṁbanaṁ... ī suṁbanaṁ...
janmaṅṅaḽ sūḍuṁ padakkaṁ...
padakkaṁ... padakkaṁ...
(pū...)