Poo pole

പൂ പോലെ
Work
Year
Language

പൂ പോലെ പൂ പോലെ ചിരിക്കും അവൻ
പുളകം കൊണ്ടെന്നെ വാരിപ്പുതപ്പിക്കും (2)

എന്റെ വികാരസരസ്സിലെ സ്വപ്നമാം
സ്വർണ്ണമത്സ്യത്തിനെ കണ്ണെറിയും
അവൻ കണ്ണെറിയും
പെൺ കൊടിമാർക്കുള്ളിലുന്മാദമുണർത്തുന്ന
ചങ്ങമ്പുഴ കവിത പാടും അവൻ
ചങ്ങമ്പുഴ കവിത പാടും
(പൂ പോലെ..)

ചന്ദനക്കാതൽ കടഞ്ഞ പോലുള്ളോരാ
നെഞ്ചിലെൻ കൈവിരൽ സഞ്ചരിക്കും
വിരൽ സഞ്ചരിക്കും
നാണിച്ചു നാണിച്ച് മറ്റാരും കാണാതെ
ചോദിച്ചതൊക്കെ ഞാൻ നൽകും അവൻ
ചോദിച്ചതൊക്കെ ഞാൻ നൽകും
(പൂ പോലെ..)

pū polĕ pū polĕ sirikkuṁ avan
puḽagaṁ kŏṇḍĕnnĕ vārippudappikkuṁ (2)

ĕnṟĕ vigārasarassilĕ svapnamāṁ
svarṇṇamatsyattinĕ kaṇṇĕṟiyuṁ
avan kaṇṇĕṟiyuṁ
pĕṇ kŏḍimārkkuḽḽilunmādamuṇarttunna
saṅṅambuḻa kavida pāḍuṁ avan
saṅṅambuḻa kavida pāḍuṁ
(pū polĕ..)

sandanakkādal kaḍañña poluḽḽorā
nĕñjilĕn kaiviral sañjarikkuṁ
viral sañjarikkuṁ
nāṇiccu nāṇicc maṭrāruṁ kāṇādĕ
sodiccadŏkkĕ ñān nalguṁ avan
sodiccadŏkkĕ ñān nalguṁ
(pū polĕ..)