Poo kungumappoo [M]

പൂ കുങ്കുമപ്പൂ [M]
Year
Language

പൂ കുങ്കുമപ്പൂ പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ
എന്‍നെഞ്ചകത്തെ തങ്കനിലാ താമരപ്പൂ

പൂ കുങ്കുമപ്പൂ പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ
എന്‍നെഞ്ചകത്തെ തങ്കനിലാ താമരപ്പൂ
പട്ടുനീലാ പൊട്ടുവിരിഞ്ഞൊരോര്‍മ്മകളില്‍
കുട്ടികളായ് മുട്ടു മെനഞ്ഞ പട്ടിളം ചില്ലകളില്‍ - കുഞ്ഞു
(പൂ കുങ്കുമപ്പൂ)

അമ്പത്തൊന്നക്ഷരം ചൊല്ലിപ്പഠിപ്പിച്ചൊനെന്‍ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരിനാളമല്ലേ
(അമ്പത്തൊന്നക്ഷരം)
താരാട്ടു മൂളാന്‍ പാട്ടായതും താളം പിടിയ്ക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരമ്മായ്ക്കും അച്ഛന്‍റെ പുണ്യമല്ലേ
(പൂ കുങ്കുമപ്പൂ)

കാവിലെ ഉത്സവം കാണുവാന്‍ പോകുമ്പോള്‍ തോളിലുറങ്ങിയതും
കര്‍ക്കിടക്കാറ്റിലെ കോടമഴയത്ത് കൂടെയിറങ്ങിയതും
(കാവിലെ ഉത്സവം)
ഉണ്ണിപൊന്നുണ്ണി വിളിയായതും കണ്ണാടി പോല്‍ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീര്‍ത്തൊരച്ഛന്‍റെ നന്മയല്ലേ
(പൂ കുങ്കുമപ്പൂ)

pū kuṅgumappū puñjiriykkuṁ sĕmbagappū
ĕnnĕñjagattĕ taṅganilā tāmarappū

pū kuṅgumappū puñjiriykkuṁ sĕmbagappū
ĕnnĕñjagattĕ taṅganilā tāmarappū
paṭṭunīlā pŏṭṭuviriññŏrormmagaḽil
kuṭṭigaḽāy muṭṭu mĕnañña paṭṭiḽaṁ sillagaḽil - kuññu
(pū kuṅgumappū)

ambattŏnnakṣaraṁ sŏllippaṭhippiccŏnĕn gurunāthanalle
andikkiruṭṭilĕ vĕṭṭaṁ tĕḽiyicca kaittirināḽamalle
(ambattŏnnakṣaraṁ)
tārāṭṭu mūḽān pāṭṭāyaduṁ tāḽaṁ piḍiykkuṁ viralāyaduṁ
ammayillātta nŏmbarammāykkuṁ acchanṟĕ puṇyamalle
(pū kuṅgumappū)

kāvilĕ utsavaṁ kāṇuvān pogumboḽ toḽiluṟaṅṅiyaduṁ
karkkiḍakkāṭrilĕ koḍamaḻayatt kūḍĕyiṟaṅṅiyaduṁ
(kāvilĕ utsavaṁ)
uṇṇibŏnnuṇṇi viḽiyāyaduṁ kaṇṇāḍi pol niḻalāyaduṁ
nĕñjilulāvuṁ saṅgaḍaṁ tīrttŏracchanṟĕ nanmayalle
(pū kuṅgumappū)