പൊന്‍വെയിലിലേ പൂമഴയിലോ
വിൺചെരിവിലെ മൺകുടിലിലോ
കുറുമ്പേറും കുറുവാലൻ തിരുവേളിയായ്
കുഴലൂതും കുയില്പെണ്ണിൻ പുതുമോടിയായ്
കുളക്കോഴി മാരനായ്
(പൊൻ വെയിലിലെ...)
വെള്ളാരം കുന്നിലെ പൂവരശിൻ തണലിൽ
പൂപ്പന്തൽ തീർക്കുവാൻ വരും ഈ തെന്നലിൽ
കൈതപ്പൂങ്കാട്ടിലെ ചോലവരമ്പുകളിൽ
ഞാലിപ്പൂഞ്ചെണ്ടുകൾ കൊന്നയായ് പൂക്കളും
പുതുപ്പെണ്ണിനോ പുത്തൻ പട്ടു ചേല നെയ്യേണം
വലം കൈവിരൽ തുമ്പിൽ മോതിരം വിളങ്ങേണം
കാൽ തളകളും കൈവളകളും
കടമായ് വാങ്ങണം
(പൊൻ വെയിലിലെ...)
മറ്റാരും കേറിടാ കൂവളമേടുകളിൽ
മാറ്റേറും രാവുകൾ മറയായ് തീരണം
രാക്കോണിൽ റാന്തലായ് ചന്ദ്രനുദിക്കുമ്പോൾ
ചാരത്ത് പൊൻ തിരി അലിവാലൂതണം
പളുങ്കിന്റെ പൂങ്കിണ്ണം പാല്പതഞ്ഞു പൊങ്ങുമ്പോൾ
മുകിൽ ചില്ലമേൽ വെണ്ണീർ ചില്ലുടഞ്ഞു പോകല്ലേ
എൻ നിറുകയിൽ പെയ്തലിയു നീ നറു കണ്ണീർ കണം
(പൊൻ വെയിലിലെ...)