ഓം …ഓം
പൊന്നുഷസ്സിന്റെ വെണ്‍ശംഖിലെ ഓംകാര നാദം
ഉണരുമീ ദിവ്യജ്യോതിസ്സിന്‍ വദന കമല കാന്തി തന്‍ സുസ്മിതം (2)
പുലരീ പുണ്ണ്യ പ്രഭാമായി പൊരുളിന്‍ സ്ഫുരണം
പ്രണവം വിശ്വ താള ലയം സര്‍വം ശിവ ശക്തിമയം
പൊന്നുഷസ്സിന്റെ വെണ്‍ശംഖിലെ ഓംകാര നാദം
പ്രപഞ്ച ചേതസ്സിന്‍ സന്നിധാനത്തില്‍ ഉണരുമദ്വൈത നിസ്വനം (2)
പ്രണവം ശബ്ദ ബ്രഹ്മ പദം അറിവിന്‍ അമൃതം
പ്രകൃതീ ശിവ നടന ലയം സര്‍വം സൃഷ്ടി സ്ഥിതി ലയം
പൊന്നുഷസ്സിന്റെ വെണ്‍ശംഖിലെ ഓംകാര നാദം
പൊന്നുഷസ്സിന്റെ വെണ്‍ശംഖിലെ ഓംകാര നാദം
ഓം ……….ഓം ………