Ponnunni

പൊന്നുണ്ണി
Year
Language

പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍
അമ്മേ കിങ്ങിണി കൊഞ്ചുന്നേ
അമ്പോറ്റിയായ് നിന്റെ ആത്മാവില്‍ വാഴാന്‍
തന്നെ കണ്മണി ഞാനില്ലേ
താരാട്ടിലായ് നീരാടുവാന്‍
കര തല്‍പ്പത്തിലായ് ചാഞ്ചാടുവാന്‍
കണ്ണന്‍ കൈ നീട്ടി നിന്നേ നിന്‍ മുന്നില്‍
(പൊന്നുണ്ണി ഞാന്‍)

പൊന്നോണമായ് നീ കരളിന്‍ താളില്‍
പൊന്നുമ്മ നല്‍കി കവിളിന്‍ പൂവില്‍
തിരയുന്നു എന്നെ നീ
മിഴി രണ്ടും ചിമ്മി ചിമ്മി
വന്നു പിന്നാലെ നിഴലാകുന്ന പോലെ
നിറയും സൗഭാഗ്യമേ
നറു തീനാളമായ് മിന്നി നീ
ഈ ജന്മ നാളില്‍
ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ (2)
(പൊന്നുണ്ണി ഞാന്‍)

ഓങ്കാരമായ് നീ പുലരി ചേലില്‍
കര്‍പ്പൂരമായ് നീ മനസ്സിന്‍ കയ്യില്‍
തെളിയുന്നേ എന്നെന്നും
കണിയെന്നാലും നീയേ
ഉള്ളില്‍ തീയോടെ പടിവാതില്‍ ചാരാതെ
ഉരുകും വാത്സല്യമേ
ഒരു പാലാഴിയാണമ്മേ നീ
ഈ ജന്മമാകേ
ഞാനും മുത്തല്ലേ തിരുനാവിന്‍ മുത്തല്ലേ (2)
(പൊന്നുണ്ണി ഞാന്‍)

pŏnnuṇṇi ñān ninṟĕ nĕñjoraṁ serān
amme kiṅṅiṇi kŏñjunne
amboṭriyāy ninṟĕ ātmāvil vāḻān
tannĕ kaṇmaṇi ñānille
tārāṭṭilāy nīrāḍuvān
kara talppattilāy sāñjāḍuvān
kaṇṇan kai nīṭṭi ninne nin munnil
(pŏnnuṇṇi ñān)

pŏnnoṇamāy nī karaḽin dāḽil
pŏnnumma nalgi kaviḽin pūvil
tirayunnu ĕnnĕ nī
miḻi raṇḍuṁ simmi simmi
vannu pinnālĕ niḻalāgunna polĕ
niṟayuṁ saubhāgyame
naṟu tīnāḽamāy minni nī
ī janma nāḽil
innuṁ kuññalle ivanĕnnuṁ kuññalle (2)
(pŏnnuṇṇi ñān)

oṅgāramāy nī pulari selil
karppūramāy nī manassin kayyil
tĕḽiyunne ĕnnĕnnuṁ
kaṇiyĕnnāluṁ nīye
uḽḽil tīyoḍĕ paḍivādil sārādĕ
uruguṁ vātsalyame
ŏru pālāḻiyāṇamme nī
ī janmamāge
ñānuṁ muttalle tirunāvin muttalle (2)
(pŏnnuṇṇi ñān)