Ponnum tenum

പൊന്നും തേനും
Year
Language

പൊന്നും തേനും നീ വിളമ്പി
അന്ന നടന ശ്രീ തുളുമ്പി
നീല കണ്മയിൽ പീലികളാടി
പുഞ്ചിരിയാൽ പാൽക്കാവടിയാടി
(പൊന്നും തേനും)

പ്രഥമ രാത്രി തൻ
പ്രമദ ശയ്യയിൽ
പ്രണയ സരോജ പൂവിതളായി
മധുമതീ നീ വിതുമ്പി വിടർന്നു
മധുര തേനിൻ സുഗന്ധമടർന്നു
ഞാനാം വനഭൃംഗമതിൽ നീരാടി
(പൊന്നും തേനും)

രജത രജനിതൻ നടന വേദിയിൽ
ചലന ഭംഗിതൻ മാതൃകയായി
നിറ നിലവാം നർത്തകി വന്നു
നിന്റെ പുഞ്ചിരി കണ്ടു തരിച്ചു
ഞാനാം നിഴൽ അതു കണ്ടു രസിച്ചു
(പൊന്നും തേനും)

pŏnnuṁ tenuṁ nī viḽambi
anna naḍana śrī tuḽumbi
nīla kaṇmayil pīligaḽāḍi
puñjiriyāl pālkkāvaḍiyāḍi
(pŏnnuṁ tenuṁ)

prathama rātri tan
pramada śayyayil
praṇaya saroja pūvidaḽāyi
madhumadī nī vidumbi viḍarnnu
madhura tenin sugandhamaḍarnnu
ñānāṁ vanabhṛṁgamadil nīrāḍi
(pŏnnuṁ tenuṁ)

rajada rajanidan naḍana vediyil
salana bhaṁgidan mātṛkayāyi
niṟa nilavāṁ narttagi vannu
ninṟĕ puñjiri kaṇḍu tariccu
ñānāṁ niḻal adu kaṇḍu rasiccu
(pŏnnuṁ tenuṁ)