.
പൊന്നൊലീവിന്‍ പൂത്ത ചില്ലകളില്‍
മന്ത്ര മര്‍മ്മരമോ..
നൂറു പൈങ്കിളികള്‍ പ്രേമമന്ത്രം ചൊല്ലിയതോ..
മലര്‍പ്പന്തല്‍ പോലാം ഒരേ വാനിന്‍ കീഴില്‍..
മനസ്സൊന്നു ചേരും ഒരേ ഹര്‍ഷവായ്പില്‍..
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം..
നീളേ പറന്നുയരാം..
വസന്തം വിടര്‍ന്നു വഴിത്താര തോറും..
വിളക്കേന്തി നിന്നൂ മൊഴിത്തേനുതിര്‍ന്നു..
ഈ ഭൂമിയാകെ കുളിര്‍ കോരി നിന്നൂ..
നീ തന്ന പൂക്കള്‍ നിലാവായുതിര്‍ന്നൂ..
ഇണപ്പക്ഷി ദൂരെ വിളിക്കുന്നതാരെ..
ഒരേ ആത്മദാഹം തേടി വന്ന പാത്രം..
നിറയ്ക്കുന്നതാരോ ഈ പാനപാത്രം..
സുഗന്ധങ്ങളോലും നിന്‍ മനസ്സിന്റെ പാത്രം..
.