Ponninre kolussumittu

പൊന്നിന്റെ കൊലുസ്സുമിട്ടു
Year
Language

പൊന്നിന്റെ കൊലുസുമിട്ടു നീയൊരുങ്ങുമ്പോള്‍
പുത്തന്‍ മണവാട്ടിപ്പെണ്ണ്
പൂണാരപ്പൂങ്കുളിര്‍ പോലെ
പുതുമാരനു തേന്‍ കനിപോലെ
നാണിച്ചുചുവക്കുന്ന പെണ്ണ്

മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും
മനസ്സിലു മിനുക്കുന്ന നിനവും
ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും
നാളെ നീ പൂശിക്കുമല്ലോ മാരനേ
നാളെ നീ പൂശിക്കുമല്ലോ
കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല്‍ തോളിലിട്ടു
കയ്യോടു കൈചേര്‍ത്തു നില്‍ക്കുമല്ലോ
മെയ്യോടു മെയ് ചേര്‍ത്തു നില്‍ക്കുമല്ലോ
പൊന്നിന്റെ.........

മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും
മുളയിട്ട പുളകത്തിന്‍ മൊട്ടും
ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ
മാരനെ ചൂടിക്കുമല്ലോ നാളെ നീ
മാരനെ ചൂടിക്കുമല്ലോ അവന്‍
കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു
കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ
കാണാത്ത കലവറതുറക്കുമല്ലോ
പൊന്നിന്റെ കൊലുസുമിട്ടു......

pŏnninṟĕ kŏlusumiṭṭu nīyŏruṅṅumboḽ
puttan maṇavāṭṭippĕṇṇ
pūṇārappūṅguḽir polĕ
pudumāranu ten kanibolĕ
nāṇiccusuvakkunna pĕṇṇ

mayyaṇikkaṇṇil tiḽaṅṅunna kanavuṁ
manassilu minukkunna ninavuṁ
ī nuṇakkuḻiyidaḽilĕ maṇamuḽḽa madavuṁ
nāḽĕ nī pūśikkumallo mārane
nāḽĕ nī pūśikkumallo
kasaviṭṭa tŏppivĕccu paṭṭuṟumāl toḽiliṭṭu
kayyoḍu kaiserttu nilkkumallo
mĕyyoḍu mĕy serttu nilkkumallo
pŏnninṟĕ.........

mūkkinṟĕ tāḻatt kiluṅṅunna muttuṁ
muḽayiṭṭa puḽagattin mŏṭṭuṁ
ā mṛduromaṁ niṟaññŏru virimāṟil sāññunī
māranĕ sūḍikkumallo nāḽĕ nī
māranĕ sūḍikkumallo avan
kambiḽimĕdiyaḍi kālil ninnūrivaccu
kaṭṭililŏrumiccu kiḍakkumallŏ
kāṇātta kalavaṟaduṟakkumallo
pŏnninṟĕ kŏlusumiṭṭu......