Ponnin pookkal tennalilaadi

പൊന്നിന്‍ പൂക്കള്‍ തെന്നലിലാടി
Year
Language

പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ
എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ
പുഴ പാടുന്നിതാ കുളിർ വീശുന്നിതാ
ഒരു ജീവരാഗമായി ഈണം മൂളിപ്പാടാൻ നീയും വായോ..

പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ
എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ

മധുര വികാരമായി ഒരു യുഗസന്ധ്യയിൽ
തരളിത ഹൃദയമതിൽ അറിയാതെ വന്നു ന
മരതക മഞ്ചലിൽ മമ മലർവാടിയിൽ
മരതക മഞ്ചലിൽ മമ മലർവാടിയി
താളഹർഷമേകാൻ എന്നരികിൽ വായോ..

പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ
എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ

സുരഭില വേളയിൽ ഒരു മുല്ലപ്പന്തലിൽ
പ്രിയസഖി നിന്നരികിൽ ചിരി തൂകി ഞാൻ വരും
ഇണയരയന്നമേ പുലരിതൻ ഒളിയുമായി
വീണമീട്ടി പാടാൻ എന്നരികിൽ വായോ
(പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ)

pŏnnin pūkkaḽ tĕnnalilāḍi ninnū
ĕnnil snehaṁ puñjiri tūgi vannū
puḻa pāḍunnidā kuḽir vīśunnidā
ŏru jīvarāgamāyi īṇaṁ mūḽippāḍān nīyuṁ vāyo..

pŏnnin pūkkaḽ tĕnnalilāḍi ninnū
ĕnnil snehaṁ puñjiri tūgi vannū

madhura vigāramāyi ŏru yugasandhyayil
taraḽida hṛdayamadil aṟiyādĕ vannu na
maradaga mañjalil mama malarvāḍiyil
maradaga mañjalil mama malarvāḍiyi
tāḽaharṣamegān ĕnnarigil vāyo..

pŏnnin pūkkaḽ tĕnnalilāḍi ninnū
ĕnnil snehaṁ puñjiri tūgi vannū

surabhila veḽayil ŏru mullappandalil
priyasakhi ninnarigil siri tūgi ñān varuṁ
iṇayarayanname pularidan ŏḽiyumāyi
vīṇamīṭṭi pāḍān ĕnnarigil vāyo
(pŏnnin pūkkaḽ tĕnnalilāḍi ninnū)