Ponnin mutte

പൊന്നിന്‍ മുത്തേ
Year
Language

ധും തന ധും തന.....

പൊന്നും മുത്തേ പറക്കും പച്ചത്തത്തേ
നിന്നെക്കൂട്ടാന്‍ കുറുമ്പിന്‍ കൂട്ടൊന്നുണ്ടേ
കൊമ്പൊടുകുഴലൊടു തിരുതുടി തകിലൊടു
മദ്ദളമരമണി കിണികിണിമണിയൊടു
മംഗളമേളവുമായി വരുന്നൊരു മനസ്സിലെ മദഘോഷം

ധിത്തക ധിംതക....
തരിവളക്കയ്യാല്‍ കുടംകൊട്ടിപ്പാടാന്‍
ഇടം വലം വായോ
ആ....
മുളംകിളിപ്പാട്ടില്‍ പദംവെച്ചൊന്നാടാന്‍
സ്വയം പ്രഭേ വായോ
ആളും പൂത്തിരികത്തുമൊരമ്പലമേട്ടിലും
അമ്പിളിപൂത്തൊരു മണ്ഡപനടയിലും
എന്റെമനസ്സിലുമുത്സവലഹര്‍കള്‍ തട്ടിയുണര്‍ത്തി
നിന്നിലുമെന്നിലുമിക്കിളികൂട്ടിയ ചക്കരമുത്തേ
ഇതുവഴിയിതുവഴി വാ

ചിലമ്പിട്ടു പൂവില്‍ കലമ്പുന്നകാറ്റേ
മലര്‍മണം തായോ
ഇലത്തുമ്പില്‍ താനേ തിളങ്ങുന്ന മഞ്ഞേ
കുളിര്‍കണം തായോ
പീലിക്കുമ്പിളൊരുക്കുമൊരമ്പിളി കനവിലൊരിത്തിരിയിത്തിരി
മുത്തണിമണികളെ
ഇങ്ങനെയിങ്ങനെ കോര്‍ത്തുകൊരുത്തൊരു
നിന്റെ കൊഴുത്തുമിനുത്തൊരു മെയ്യിലെ
മാലകള്‍ മണിവളമോതിരമാക്കിടും
ഇതുവഴിയിതുവഴിവാ

dhuṁ tana dhuṁ tana.....

pŏnnuṁ mutte paṟakkuṁ paccattatte
ninnĕkkūṭṭān kuṟumbin kūṭṭŏnnuṇḍe
kŏmbŏḍuguḻalŏḍu tiruduḍi tagilŏḍu
maddaḽamaramaṇi kiṇigiṇimaṇiyŏḍu
maṁgaḽameḽavumāyi varunnŏru manassilĕ madaghoṣaṁ

dhittaga dhiṁtaga....
tarivaḽakkayyāl kuḍaṁkŏṭṭippāḍān
iḍaṁ valaṁ vāyo
ā....
muḽaṁkiḽippāṭṭil padaṁvĕccŏnnāḍān
svayaṁ prabhe vāyo
āḽuṁ pūttirigattumŏrambalameṭṭiluṁ
ambiḽibūttŏru maṇḍabanaḍayiluṁ
ĕnṟĕmanassilumutsavalahargaḽ taṭṭiyuṇartti
ninnilumĕnnilumikkiḽigūṭṭiya sakkaramutte
iduvaḻiyiduvaḻi vā

silambiṭṭu pūvil kalambunnagāṭre
malarmaṇaṁ tāyo
ilattumbil tāne tiḽaṅṅunna maññe
kuḽirgaṇaṁ tāyo
pīlikkumbiḽŏrukkumŏrambiḽi kanavilŏrittiriyittiri
muttaṇimaṇigaḽĕ
iṅṅanĕyiṅṅanĕ korttugŏruttŏru
ninṟĕ kŏḻuttuminuttŏru mĕyyilĕ
mālagaḽ maṇivaḽamodiramākkiḍuṁ
iduvaḻiyiduvaḻivā