Ponnin kudam

പൊന്നിന്‍ കുടം
Year
Language

പൊന്നിന്‍ കുടം പൊട്ടുതൊട്ടു മുന്നില്‍ വന്നു
തങ്കക്കുടം താളമിട്ട് എന്നില്‍ വന്നു
മനസ്സാകെ പൂത്തപ്പോള്‍ മലര്‍ക്കാവു പൂത്തപ്പോള്‍
മഴവില്ലിന്‍ കൊടിപോലെ
എന്റെ ചുന്തരി പെണ്‍‌തരി ഉള്ളില്‍ വന്നു

തുമ്പിയെ പോലെന്നും തുള്ളി ഇവള്‍
അമ്പിളിമാമനായ് തുള്ളി ഇവള്‍
ഏഴഴകേഴിനും അഴകാണിവള്‍
എന്റെ മുത്തല്ലേ എന്റെ സ്വത്തല്ലേ
മമ്മിക്കുമ്മ തന്നേ പോ നീ

കനവുകള്‍ കവര്‍ന്നിടും കള്ളിയിവള്‍
നിനവുകള്‍ നുകര്‍ന്നിടും കള്ളിയിവള്‍
മാനസമലരിയില്‍ മധുവാണിവള്‍
മോളു പൊന്നല്ലേ മോളു കണ്ണല്ലേ
കള്ളച്ചിരി കാട്ടിത്താ നീ

pŏnnin kuḍaṁ pŏṭṭudŏṭṭu munnil vannu
taṅgakkuḍaṁ tāḽamiṭṭ ĕnnil vannu
manassāgĕ pūttappoḽ malarkkāvu pūttappoḽ
maḻavillin kŏḍibolĕ
ĕnṟĕ sundari pĕṇ‌tari uḽḽil vannu

tumbiyĕ polĕnnuṁ tuḽḽi ivaḽ
ambiḽimāmanāy tuḽḽi ivaḽ
eḻaḻageḻinuṁ aḻagāṇivaḽ
ĕnṟĕ muttalle ĕnṟĕ svattalle
mammikkumma tanne po nī

kanavugaḽ kavarnniḍuṁ kaḽḽiyivaḽ
ninavugaḽ nugarnniḍuṁ kaḽḽiyivaḽ
mānasamalariyil madhuvāṇivaḽ
moḽu pŏnnalle moḽu kaṇṇalle
kaḽḽacciri kāṭṭittā nī