Ponnin kinaavugal

പൊന്നിന്‍ കിനാവുകള്‍
Year
Language

ആ,..ആ..ആ.ആ.

പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു
കണ്ണീരിലായ് സ്നേഹം
എന്നിൽ തേങ്ങി മോഹം മാറാല മൂടി
ഏകാന്തമാം തീരത്തു പോയ്
കണ്ണീർ തൂകി കരളുരുകി കേഴുന്ന വേഴാമ്പൽ ഞാൻ
(പൊന്നിൻ...)

നിന്നനുരാഗം ശോകാർദ്രനാം എന്നെ ഇന്നു രാഗാർദ്രനാക്കി തീർത്തല്ലോ
നിന്നനുരാഗം ശോകാർദ്രയാം എന്നെ ഇന്നു രാഗാർദ്രയാക്കി തീർത്തല്ലോ
നിന്റെ രൂപം രാഗം കിന്നാരം ചൊല്ലി പൊൻ തേരിൽ പോരുന്നിതാ
നിന്റെ ഈണം ഗാനം ഈ വാടിയിൽ സുരഭില ലഹരിയായൊഴുകി
എൻ ചിന്തയിൽ എൻ നെഞ്ചിലും ഏതോ താളം തഴുകി അഴകായ് വന്നാലും ലാവണ്യമേ
(പൊന്നിൻ...)

നിന്നന്തരംഗം തേടുന്നതോ എന്നിൽ എന്നും പേറുന്ന ദുഃഖം മോഹമായ്
നിൻ കരസ്പർശം നേടുന്നതോ എന്നിൽ തേടും സ്വപ്നങ്ങൾ എന്നു നീ ഓർക്കുന്നോ
വർണ്ണപ്പൂക്കൾ പാരിൽ സൗഭാഗ്യമൊന്നു നിന്റെ ചാരേ വന്നീടുമീ
എന്റെ ഉള്ളിൽ നിറയും ദാഹങ്ങളായ് പ്രിയസഖീ അരികിൽ നീ അണയൂ
നിൻ ജീവനിൽ എൻ ജീവനോ നാളെ ശോകം അരുതേ അരുതേ പോയാലും താരുണ്യമേ
(പൊന്നിൻ...)

ā,..ā..ā.ā.

pŏnnin kināvugaḽ ŏnnāy palavuru
kaṇṇīrilāy snehaṁ
ĕnnil teṅṅi mohaṁ māṟāla mūḍi
egāndamāṁ tīrattu poy
kaṇṇīr tūgi karaḽurugi keḻunna veḻāmbal ñān
(pŏnnin...)

ninnanurāgaṁ śogārdranāṁ ĕnnĕ innu rāgārdranākki tīrttallo
ninnanurāgaṁ śogārdrayāṁ ĕnnĕ innu rāgārdrayākki tīrttallo
ninṟĕ rūbaṁ rāgaṁ kinnāraṁ sŏlli pŏn deril porunnidā
ninṟĕ īṇaṁ gānaṁ ī vāḍiyil surabhila lahariyāyŏḻugi
ĕn sindayil ĕn nĕñjiluṁ edo tāḽaṁ taḻugi aḻagāy vannāluṁ lāvaṇyame
(pŏnnin...)

ninnandaraṁgaṁ teḍunnado ĕnnil ĕnnuṁ peṟunna duḥkhaṁ mohamāy
nin karasparśaṁ neḍunnado ĕnnil teḍuṁ svapnaṅṅaḽ ĕnnu nī orkkunno
varṇṇappūkkaḽ pāril saubhāgyamŏnnu ninṟĕ sāre vannīḍumī
ĕnṟĕ uḽḽil niṟayuṁ dāhaṅṅaḽāy priyasakhī arigil nī aṇayū
nin jīvanil ĕn jīvano nāḽĕ śogaṁ arude arude poyāluṁ tāruṇyame
(pŏnnin...)