Ponnilanyanyai

പൊന്നിലഞ്ഞി
Year
Language

പൊന്നിലഞ്ഞി ചോട്ടില്‍ വെച്ചൊരു
കിന്നരനേ കണ്ടൂ
കണ്ടിരിക്കേ കണ്മുനകള്‍
കരളില്‍ വന്നു കൊണ്ടൂ
കരളില്‍ വന്നു കൊണ്ടൂ

താമരപ്പൂത്താമ്പാളവുമായ്
പുലരിവരും നേരം
പൂമരത്തിന്‍ ചോട്ടില്‍നിന്ന്
പുല്ലരിയും നേരം
പൊന്നിലഞ്ഞി......

കാട്ടുമുളം തണ്ടെടുത്ത ചുണ്ടിലവന്‍ ചേര്‍ത്തു
പാട്ടുകൊണ്ടൊരു പാലാഴി
പാരിലവന്‍ തീര്‍ത്തു
പൊന്നിലഞ്ഞി......

കാടുചുറ്റി ഓടിടുന്ന വേടക്കിടാത്തിയെപ്പോല്‍
മാടംതീര്‍ത്തു മഞ്ചം തീര്‍ത്തു
മാരനേ കാത്തു
പൊന്നിലഞ്ഞി.............

pŏnnilaññi soṭṭil vĕccŏru
kinnarane kaṇḍū
kaṇḍirikke kaṇmunagaḽ
karaḽil vannu kŏṇḍū
karaḽil vannu kŏṇḍū

tāmarappūttāmbāḽavumāy
pularivaruṁ neraṁ
pūmarattin soṭṭilninn
pullariyuṁ neraṁ
pŏnnilaññi......

kāṭṭumuḽaṁ taṇḍĕḍutta suṇḍilavan serttu
pāṭṭugŏṇḍŏru pālāḻi
pārilavan dīrttu
pŏnnilaññi......

kāḍusuṭri oḍiḍunna veḍakkiḍāttiyĕppol
māḍaṁtīrttu mañjaṁ tīrttu
mārane kāttu
pŏnnilaññi.............