പൊന്നിതളോരം പവിഴമായ് ഹിമകണം
മധുവനമാകെ തരളമാം പരിമളം
മഞ്ഞിലകള്‍ തന്‍ നീരാളം തോരയിടും തളിര്‍ വെയിലില്‍
അകമലയോരം മദമേറും നിഴലാനയിറങ്ങി
വിണ്‍മേഘവിപഞ്ചികപാടി ദേവാമൃതഗീതം
സുരലതികകള്‍ ആര്‍ദ്രമാം മേളങ്ങളില്‍ ചാഞ്ചാടവേ
അകലേ മണ്ണില്‍ മംഗളതാളതരംഗം
തളിരാര്‍ന്നവികാരവസന്തം മൃദുമോഹനരാഗപരാഗം
അരികേ വിരിയും പൂവില്‍ മ്......
ഇളമാനുകളോടിയിണങ്ങി കാണാമലമേട്ടില്‍
തരുനിരകളിലാകവേ കളകൂജനം സ്നേഹാരവം
താഴേ ഓളച്ചെപ്പുകിലുക്കിയണഞ്ഞു കൈവഴിയും കണിമലയാറും
ചിറകോതിയൊതുക്കിയ കാറ്റില്‍ വിടരും തളിരിന്‍ മെയ്യില്‍
pŏnnidaḽoraṁ paviḻamāy himagaṇaṁ
madhuvanamāgĕ taraḽamāṁ parimaḽaṁ
maññilagaḽ tan nīrāḽaṁ torayiḍuṁ taḽir vĕyilil
agamalayoraṁ madameṟuṁ niḻalānayiṟaṅṅi
viṇmeghavibañjigabāḍi devāmṛtagīdaṁ
suraladigagaḽ ārdramāṁ meḽaṅṅaḽil sāñjāḍave
agale maṇṇil maṁgaḽadāḽadaraṁgaṁ
taḽirārnnavigāravasandaṁ mṛdumohanarāgabarāgaṁ
arige viriyuṁ pūvil m......
iḽamānugaḽoḍiyiṇaṅṅi kāṇāmalameṭṭil
taruniragaḽilāgave kaḽagūjanaṁ snehāravaṁ
tāḻe oḽaccĕppugilukkiyaṇaññu kaivaḻiyuṁ kaṇimalayāṟuṁ
siṟagodiyŏdukkiya kāṭril viḍaruṁ taḽirin mĕyyil