Ponnelassum

പൊന്നേലസ്സും
Year
Language

പൊന്നേലസ്സും പൊന്നലുക്കത്തും മൊഞ്ചത്തീ നിന്നഴകില്‍
പട്ടുറുമാലും അത്തറുചെപ്പും വമ്പത്തീ നിന്‍‌കരളില്‍
പൊന്നില്‍ കുരുങ്ങാതെ കിന്നാരം ചൊല്ലുവാന്‍
വന്നീടുമെന്നും പുതുമാരന്‍

തനതന്ത താനതന്തത്തന്തിന്നോ....

ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ്
ആയിരം കരിവളയുടയണം രാവാണല്ലോ
മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന
മധുവിധുരാവാണല്ലോ
അതിമധുരത്തിന്‍ രാവാണല്ലോ

കാത്തുകാത്തിരുന്നൊരു നിക്കാഹിന്‍ രാവാണ്
പാട്ടുപാടിയുറക്കണ രാവാണല്ലോ
ഖല്‍ബിന്റെയുള്ളില്‍ മൊഹബ്ബത്തിന്‍ പൂവുകള്‍ പൂക്കണ രാവാണല്ലോ
ശ്രുതിലയമുള്ള രാവാണല്ലോ

pŏnnelassuṁ pŏnnalukkattuṁ mŏñjattī ninnaḻagil
paṭṭuṟumāluṁ attaṟusĕppuṁ vambattī nin‌karaḽil
pŏnnil kuruṅṅādĕ kinnāraṁ sŏlluvān
vannīḍumĕnnuṁ pudumāran

tanadanda tānadandattandinno....

āṭrunoṭrirunnŏru ādyarāvāṇ
āyiraṁ karivaḽayuḍayaṇaṁ rāvāṇallo
māranṟĕ māṟinĕ maṇimañjamākkunna
madhuvidhurāvāṇallo
adimadhurattin rāvāṇallo

kāttugāttirunnŏru nikkāhin rāvāṇ
pāṭṭubāḍiyuṟakkaṇa rāvāṇallo
khalbinṟĕyuḽḽil mŏhabbattin pūvugaḽ pūkkaṇa rāvāṇallo
śrudilayamuḽḽa rāvāṇallo